
കോട്ടയം: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ജില്ലാ കമ്മിറ്റികളില്‍ നിന്നുണ്ടായ രൂക്ഷ വിമർശത്തിൻ പതറി സി.പിഎം. നേതൃത്വം.
തുറന്ന വിമർശനങ്ങള്‍ക്കു പാർട്ടി നല്‍കിയ വേദി സ്വയം വിമർശനത്തിന് കൂടി ഉപയോഗപ്പെടുത്താതെ രണ്ട് വ്യക്തികളെ കേന്ദ്രീകരിച്ച് മാത്രം ചർച്ചകള്‍ നീങ്ങുന്നു എന്ന അഭിപ്രായത്തില്‍ സംസ്ഥാന നേതൃത്വത്തിനുണ്ട്.
അണികള്‍ തുറന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്തണമെന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെ നിർദേശം.
ഒറ്റപ്പെട്ട പ്രതിഷേധ സ്വരങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്ന ആത്മവിശ്വാസത്തെ തുടർന്നായിരുന്നു ഇത്തരമൊരു നിർദേശം നല്‍കിയത്.
എന്നാല്‍, കീഴ്ഘടകങ്ങളുടെ നിശിത വിമർശനത്തില്‍ അമ്പരന്നിരിക്കെയാണ് സിപിഎം സംസ്ഥാന നേതൃത്വം.
പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമെതിരെ വിമർശനം കടുപ്പിച്ച് മിക്ക ജില്ലാ കമ്മിറ്റികളിലും കൂടുതല്‍ പേർ രംഗത്ത വന്നു.
സിപിഎമ്മില്‍ വീണ്ടും വിമർശിക്കാനുള്ള ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടതോടെ ജില്ലാ നേതാക്കള്‍ അത് ഭംഗിയായി വിനിയോഗിച്ചു.
വിമർശനങ്ങളുടെ കുത്തൊഴുക്കാണ് സിപിഎം യോഗങ്ങളില്‍ നടന്നത്. തുറന്ന് വിമർശിക്കാമെന്ന് പറഞ്ഞപ്പോള്‍ നേതൃത്വം ഇത്രയേറെ വിമർശനങ്ങള്‍ പ്രതീക്ഷിച്ച് കാണില്ലെന്നാണ് വിലയിരുത്തല്‍.
പിണറായി വിജയനോട് മുൻകാലങ്ങളില്‍ മൗനം പാലിച്ചവരെല്ലാം തുറന്നടിച്ചു. പിണറായി വിജയൻ്റെ ശൈലി,വെള്ളാപ്പള്ളിയെ പിന്തുണച്ചത്, തോറ്റിട്ടും എന്തിന് പ്രതിപക്ഷ നേതൃസ്ഥാനത്ത് വന്നു എന്നുള്ള ചോദ്യം അടക്കം ഉയർന്നുവന്നു കഴിഞ്ഞു
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായിക്കൊപ്പം സംസ്ഥാന സെക്രട്ടറിയും രൂക്ഷ വിമർശങ്ങള്‍ക്ക് ഇരയാവുന്നുണ്ട്. തളിപ്പറമ്പില്‍ പി.കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നതിനെ എതിർക്കാതിരുന്നതാണ് ഏറ്റവും വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
കൂടാതെ, എം. വി ഗോവിന്ദൻ നടത്തിയ പത്രസമ്മേളനങ്ങള്‍ പാർട്ടിക്ക് പരുക്കേല്‍പ്പിച്ചെന്ന് കുറ്റപ്പെടുത്തുന്നവരും മിക്ക ജില്ലാ ഘടകങ്ങലും ഉണ്ടായി.
അതേസമയം, തുറന്ന വിമർശനങ്ങള്‍ക്കു പാർട്ടി നല്‍കിയ വേദി സ്വയം വിമർശനത്തിന് കൂടി ഉപയോഗപ്പെടുത്താതെ രണ്ട് വ്യക്തികളെ കേന്ദ്രീകരിച്ച് മാത്രം ചർച്ചകള്‍ നീങ്ങുന്നു എന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തിനുണ്ട്.
കീഴ് ഘടകങ്ങളിലെ നേതാക്കള്‍ പണിയെടുത്തോ എന്ന ചോദ്യമാണ് നേതൃത്വം ഉന്നയിക്കുന്നത്. ജനങ്ങളുമായി ബന്ധപ്പെടേണ്ടവർ അത് ചെയ്യാത്തതാണ് പരാജയത്തിന്റെ ആക്കംകൂട്ടിയതെന്ന വിമർശനവും നേതൃ തലത്തിലുണ്ട്.
വിവിധ ഘടകങ്ങളിലെ വിലയിരുത്തലിനു ശേഷം ജൂണ്‍ ആദ്യവാരം സംസ്ഥാന നേതൃ യോഗങ്ങള്‍ ചേർന്ന് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണങ്ങള്‍ വിശദമായി പരിശോധിക്കും. വീഴ്ച പറ്റിയതെല്ലാം തിരിച്ചറിഞ്ഞ് തിരുത്തി ശക്തമായി തിരിച്ചുവരുമെന്നാണ് നേതാക്കള്‍ പറയുന്നത്.







