
കോട്ടയം: മഴക്കാലത്തിനു മുൻപേ ചെയ്യേണ്ടത് ചെയ്യണം. പിന്നെ വെള്ളപ്പൊക്കം വന്നിട്ട് പറഞ്ഞിട്ട് കാര്യമില്ല. മീനന്തറയാറാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.
മരവും മുളയും പായലും ഒഴുക്കിനു തടസമാകുന്നു, മഴക്കാലം മീനന്തറയാറിന്റെ തീരങ്ങളെ മുക്കുമെന്ന് ആശങ്ക.
മഴക്കാലം ആസന്നമായിട്ടും ഇവ വെട്ടിനീക്കുന്നതിനു അധികൃതരുടെ ഭാഗത്തു നിന്നു നടപടിയൊന്നുമുണ്ടാകുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.
കൂരോപ്പട,പാമ്പാടി, മണര്‍കാട്, വിജയപുരം പഞ്ചായത്തുകളില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നതു മീനന്തറയാറ്റിലൂടെയാണ്. ആറിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് ഒഴുക്കു തടസപ്പെടുത്തുന്ന രീതിയില്‍ മരങ്ങളും മറ്റും കിടക്കുന്നത്.
ഇറഞ്ഞാല്‍ പാലത്തിനു സമീപം മുളങ്കമ്പുകള്‍ പുഴയിലേക്കു ചാഞ്ഞു കിടക്കുകയാണ്. ഇതിനൊപ്പം പായല്‍ ശല്യവും ഇവിയെടയുണ്ട്. എലിപ്പുലിക്കാട്ടിനു സമീപം സ്വകാര്യ വ്യക്തികള്‍ ഉള്‍പ്പെടെ മരങ്ങള്‍ മുറിച്ച് ആറ്റിലേക്കു തള്ളിയിരിക്കുകയാണെന്നു പരാതിയുണ്ട്. പൊന്‍പള്ളി പള്ളിക്കു സമീപം, പൈപ്പ് ലൈനിനു സമീപവും ഒഴുക്കു തടസപ്പെടുന്ന രീതിയില്‍ മരക്കൊമ്പുകള്‍ കിടക്കുകയണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴ ശക്തമായി പെട്ടെന്നു വെള്ളം എത്തിയാല്‍ ഒഴുകി പോകാന്‍ സൗകര്യമില്ലാതെ വരുമെന്നാണു നാട്ടുകാരുടെ ആശങ്ക. വിജയപുരം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പെട്ടെന്നു വെള്ളപ്പൊക്കം ഉണ്ടാകാന്‍ ഇതു കാരണമാകും. ഇതിനൊപ്പം മണര്‍കാട്, പാമ്പാടി, അയര്‍ക്കുന്നം, കുരോപ്പട പഞ്ചായത്തുകളെയും ബാധിക്കുന്ന സ്ഥിതിയുണ്ടാകാം.
ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഗ്രീന്‍ ഫെര്‍ട്ടേണിറ്റി പ്രവര്‍ത്തകര്‍ നേരത്തെ കലക്ടര്‍ക്കു നിവേദനം നല്‍കിയിരുന്നുവെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ല. വീണ്ടും കലക്ടറെ സമീപിക്കാന്‍ ഒരുങ്ങുകയാണു സംഘടന.







