Spread the love

ഡൽഹി; സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയില്‍ ചേരും.

video
play-sharp-fill

കേരളം അടക്കം സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ അടുത്ത കേന്ദ്ര കമ്മറ്റി വിശദമായി ചർച്ച ചെയ്യുന്നുണ്ട്.

അതിന് മുന്നോടിയായി കേന്ദ്ര കമ്മറ്റിയില്‍ വയ്ക്കേണ്ട റിപ്പോർട്ടിന്‍റെ രൂപരേഖ തയ്യാറാക്കാനാണ് യോഗം ചേരുന്നത്. കേരളത്തിലെ തോല്‍വിയുടെ ഉത്തരവാദിത്തം കൂട്ടായ നേതൃത്ത്വത്തിന് ആണെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ചില പിബി അംഗങ്ങള്‍ ഇതില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരുന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെതിരെയും പിബിയില്‍ എതിർപ്പുകള്‍ ഉയർന്നിരുന്നു.

പിണറായിയുടെ മകള്‍ വീണയെ തുടർച്ചയായി ഇഡി ചോദ്യം ചെയ്യുന്ന സാഹചര്യവും പിബിയില്‍ ചർച്ച ചെയ്തേക്കുമെന്നാണ് സൂചന. പിണറായി വിജയനും,എംവി ഗോവിന്ദനും യോഗത്തില്‍ പങ്കെടുക്കാൻ ഇന്നലെ ഡൽഹിയിലെത്തി.