
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് രണ്ടു ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വിജയപ്രതീക്ഷയില്‍ പാർട്ടികള്‍. പലയിടങ്ങളിലും ഫ്ലക്സ് ബോർഡുകൾ ഉയർന്നു കഴിഞ്ഞു.
പാലായില്‍ വിജയമുറപ്പെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ പക്ഷം. മാണി സി. കാപ്പന് എതിരായ വികാരം ജോസ് കെ. മാണിക്ക് ഗുണം ചെയ്‌തെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍.
കാഞ്ഞിരപ്പള്ളിയില്‍ ഏകപക്ഷീയ മത്സരമാണ് നടന്നത്. എൻ. ജയരാജൻ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മാണി വിഭാഗം വിലയിരുത്തുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം രണ്ടു സീറ്റുകള്‍ വിട്ടു നല്‍കി മത്സരിച്ച തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് ഒഴികെ മുഴുവൻ സീറ്റിലും വിജയിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് ജെയുടെ കണക്ക് കൂട്ടല്‍.
കടുത്തുരുത്തി, തൊടുപുഴ, ഇരിങ്ങാലക്കുട, കുട്ടനാട്, തിരുവല്ല, കോതമംഗലം സീറ്റുകള്‍ ഉറപ്പായും ജയിക്കുമെന്നും അഭിമാനകരമായ നേട്ടമുണ്ടാകുമെന്നും ജോസഫ് വിഭാഗവും അവകാശപ്പെടുന്നു.







