Spread the love

എറണാകുളം: തൃപ്പൂണിത്തുറ എരൂരിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളെ പൊലീസ് പിടികൂടി. സ്പെഷ്യൽ ബ്രാഞ്ച്, ആൻ്റി ടെററിസ്റ്റ് സ്‌ക്വാഡ്, നേവി ഇൻ്റലിജൻസ് വിംഗ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലൂടെയാണ് ഇവരെ പിടികൂടിയത്.

video
play-sharp-fill

മെയ്ദി ഹസൻ, മുഹമ്മദ് ആസിം, തരേഖ്, സോഖിർ, മുഹമ്മദ് സൊഹൈൽ, റക്കീബ് ഷാ എന്നിവരാണ് പിടിയിലായത്. ആക്രി സാധനങ്ങൾ ശേഖരിക്കലായിരുന്നു ഇവരുടെ ജോലി.

എരൂർ കോഴിവെട്ടുംവെളിയുടെ കിഴക്ക് ഭാഗത്ത് രണ്ട് വാടക വീടുകളിലായി താമസിച്ചിരുന്ന 6 പേരെയാണ് പിടികൂടിയത്. വർഷങ്ങളായി ഇവിടെ താമസിക്കുന്ന ഇവരിൽ രണ്ടു പേർ ഒരു വീട്ടിലും മറ്റ് നാല് പേർ വേറൊരു വീട്ടിലുമായിട്ടാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു പേർ സഹോദരങ്ങളാണ്. ഹിൽപാലസ് പൊലീസിന് കൈമാറിയ 6 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.