Spread the love

ഹൈദരാബാദ്: തെലങ്കാനയിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുമെന്ന വാക്കുപാലിച്ച് താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇക്കഴിഞ്ഞ ദിവസമാണ് താരങ്ങൾ തുമ്മൻപേട്ടിലെത്തിയത്.

video
play-sharp-fill

അതിനുമുമ്പ് തങ്ങളുടെ ചിത്രത്തിനൊപ്പം വിജയ് കുറിച്ചതിങ്ങനെ: ”ഞങ്ങൾ തുമ്മൻപേട്ടിലേക്കുള്ള യാത്രയിലാണ്. എന്റെ അച്ഛൻ ജനിച്ച കൊച്ചുഗ്രാമം. ഫെബ്രുവരിയിൽ, രശ്മികയും ഞാനും ഞങ്ങളുടെ ഒരു ചെറിയ സ്വപ്നത്തിന്റെ തുടക്കം പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയിലെ അച്ചാംപേട്ട് മണ്ഡലത്തിലെ 9, 10 ക്ലാസുകളിലെ കഠിനാധ്വാനികളായ എല്ലാ വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് നൽകാൻ. മാതാപിതാക്കൾക്ക് അഭിമാനമായ 180 കുട്ടികളുടെ പട്ടിക ഇതാ”..!

എല്ലാ ക്ലാസിലും ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് നൽകിയത്. ഒമ്പത്-പത്ത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഈ പദ്ധതിയുടെ ഫലം ലഭിക്കുന്നത്. ദേവരകൊണ്ട ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായിട്ടാണ് ഈ പ്രവർത്തനങ്ങൾ. തുടക്കത്തിൽ 180 കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് നൽകിയത്. അതിനുശേഷം വിജയ് സംസാരിക്കുകയും ചെയ്തു, ”നിങ്ങൾക്ക് നൽകുന്ന ഈ ചെറിയ സ്‌കോളർഷിപ്പ് വളരെ ചെറുതാണെന്ന് എനിക്കറിയാം. പക്ഷേ ഞങ്ങൾക്കത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഗ്രാമത്തിനുശേഷം, പതുക്കെ, തെലങ്കാനയിലുടനീളം ഈ നീക്കം നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതാണ് എന്റെ സ്വപ്നം”. ചടങ്ങിൽ വിജയ്ക്കും രശ്മികയ്ക്കുമൊപ്പം വിജയ്‌യുടെ മാതാപിതാക്കളും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ വേദിയിൽനിന്നുള്ള ചില വീഡിയോകളും ആരാധകർ ഏറ്റെടുത്തു. രശ്മിക വിജയ്‌യുടെ മീശ പിരിച്ചുവെക്കുന്നതും മുഖത്തെ വിയർപ്പ് ഒപ്പുന്നതുമായ വീഡിയോകളാണ് വൈറലായത്.