
തിരുവനന്തപുരം: തിരുവനന്തപുരത്ത് 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ 56കാരൻ അറസ്റ്റില്‍. ആര്യനാട് അന്തിയറ സ്വദേശി ഇൻവാസ് ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടി നെടുമങ്ങാട് ജില്ലാ ആശുപതിയില്‍ ചികിത്സയ്ക്ക് എത്തിയിരുന്നു.ആശുപത്രി അധികൃതർ അറിയിച്ചത് അനുസരിച്ച് പെണ്‍കുട്ടിയുടെ മൊഴിയില്‍ ആര്യനാട് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.






