
ക്രൂരമായി ബലാത്സംഗം ചെയ്തിട്ടും കലിപ്പ് തീരാതെ ദിലീപ്: രണ്ടു വർഷമായി രഹസ്യമാക്കി വച്ചിരുന്ന നടിയുടെ അശ്ലീല ദൃശ്യങ്ങൾ പുറത്ത് വിടാൻ ഒടുവിൽ കുതന്ത്രം; കുതന്ത്രം പൊളിച്ചടുക്കി ആക്രമണത്തിന് ഇരയായ നടി
ക്രൈം ഡെസ്‌ക്
കൊച്ചി: ഒടുങ്ങാത്ത പകയും, അതിശക്തമായ കുതന്ത്രവുമാണ് ഗോപാലകൃഷ്ണൻ എന്ന ദിലീപിന്റെ ആയുധങ്ങളെന്നാണ് സിനിമാ മേഖലയിൽ പ്രചരിക്കുന്ന കഥകൾ. ഇത് സത്യമാണെന്നാണ് നടിയെ ആക്രമിച്ച കേസിൽ ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
നടിയെ ആക്രമിച്ച കേസിൽ നടിയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈവശപ്പെടുത്തുകയും, ഇത് കേസിന്റെ ആവശ്യത്തിനെന്ന പേരിൽ കാണുകയും, തുടർന്ന് പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു ദിലീപിന്റെ ലക്ഷ്യമെന്ന് വ്യക്തമാകുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ.
എന്നാൽ, ദിലീപിന്റെ ഈ നീക്കത്തിന് ഇപ്പോൾ സുപ്രീം കോടതിയിലൂടെ തന്നെ തടയിട്ടിരിക്കുകയാണ് ആക്രമണത്തിന് ഇരയായ നടി.
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിന് ദൃശ്യങ്ങൾ കൈമാറരുതെന്ന് ആക്രമണത്തിന് ഇരയായ നടി.
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിന് ദൃശ്യങ്ങൾ കൈമാറരുതെന്ന് ആക്രമണത്തിന് ഇരയായ നടി.
നടി സുപ്രീംകോടതിയിൽ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടു.പ്രതികളെ ദൃശ്യങ്ങൾ കാണിക്കുന്നതിന് തടസമില്ല. എന്നാൽ, പകർപ്പ് കൈമാറരുതെന്നാണ് നടിയുടെ ആവശ്യം. തന്റെ സ്വകാര്യത മാനിക്കണമെന്ന് നടി കോടതിയിൽ ആവശ്യപ്പെട്ടു.
മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം നേരത്തെ പൂർത്തിയായതാണ്. ഇതിൽ വിധി പറയുന്നതിന് മുമ്പ് കേസിലെ ഇരു കക്ഷികളും കേസിലെ വാദങ്ങൾ രേഖാമൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
കർശന വ്യവസ്ഥയോടെയാണെങ്കിലും ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് കൈമാറണമെന്നാണ് ദിലീപിന്റെ ആവശ്യം.ദൃശ്യങ്ങൾ നൽകുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാരും വാദങ്ങൾ എഴുതി നൽകിയിട്ടുണ്ട്.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്കൊപ്പം ഉണ്ടായിരുന്ന സത്രീ ശബ്ദത്തിൽ കൃത്രിമം കാട്ടിയിട്ടുണ്ടെന്നും ഈ ശബ്ദം കേസ് രേഖകളിൽ പരാമർശിക്കുന്നില്ലെന്നും ദിലീപ് സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു.
മെമ്മറി കാർഡിന്റെ പകർപ്പ് കിട്ടിയാൽ മാത്രമേ കേസിലെ തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുകയുള്ളു എന്നാണ് ദിലീപ് രേഖാമൂലം നൽകിയ വാദങ്ങളിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ തന്റെ കയ്യിൽ നിന്നും മറ്റൊരാളിലേക്ക് പോകില്ലെന്നും അങ്ങനെ പോകാതിരിക്കാനുള്ള സുരക്ഷാ മാർഗങ്ങൾ കോടതി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെടിരുന്നു.
ദൃശ്യങ്ങളിൽ വാട്ടർമാർക്ക് ഇട്ട് നൽകണം. വാട്ടർ മാർക്കിട്ടാൽ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനാകുമെന്നുമാണ് ദിലീപിന്റെ വാദം. ദൃശ്യങ്ങൾ തന്റെ പക്കലും തന്റെ അഭിഭാഷകന്റെ പക്കലും സുരക്ഷിതമായിരിക്കുമെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ മെമ്മറി കാർഡ് ദിലീപിന് നൽകുന്നതിനെ സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാരും എതിർത്തിരുന്നു. നടിയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ദൃശ്യങ്ങൾ പ്രതിയ്ക്ക് കൈമാറരുതെന്നായിരുന്നു സർക്കാർ കോടതിയിൽ വാദിച്ചത്.
Third Eye News Live
0