
പാല: കോട്ടയം ജില്ലയിലെ പാല നിയോജക മണ്ഡലത്തില്‍ മാണി സി. കാപ്പൻ വൻ വിജയം നേടി. കടുത്ത പോരാട്ടത്തിന് ഒടുവില്‍ 2,991 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കാപ്പൻ ജയിച്ചുകയറിയത്.
16 റൗണ്ടുകള്‍ പൂർത്തിയായപ്പോള്‍ 1,35,851 വോട്ടുകള്‍ എണ്ണിയതില്‍ 50,799 വോട്ടുകള്‍ (37.4%) നേടി കാപ്പൻ മുന്നിലെത്തി. എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ ജോസ് കെ. മാണിക്ക് 47,808 വോട്ടുകള്‍ (35.2%) ലഭിച്ചു. എൻഡിഎ സ്ഥാനാർത്ഥി ഷോണ്‍ ജോർജ് 35,304 വോട്ടുകള്‍ (26.0%) നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ഷോണിന്റെ പ്രകടനം തള്ളിക്കളയാനുമാവില്ല.
75.07 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ തുടക്കത്തില്‍ തന്നെ ലീഡ് നേടിയ കാപ്പൻ അവസാനത്തോളം അത് നിലനിർത്തുകയായിരുന്നു. ഓരോ റൗണ്ടിലും സ്ഥിരതയാർന്ന മുന്നേറ്റം കാട്ടിയ കാപ്പന്റെ വിജയത്തിന് പ്രാദേശിക പിന്തുണയും വ്യക്തിപരമായ സ്വാധീനവും നിർണായകമായി.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ ജോസ് കെ മാണിയ്ക്ക് പ്രതികൂല നിലപാടാണ് പാല എടുത്തിരിക്കുന്നത്. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മാണി സി. കാപ്പനോട് ജോസ് കെ മാണി തോറ്റു. അതിനു പിന്നാലെയാണ് ഇത്തവണയും പരാജയമടഞ്ഞത്.പാർട്ടിയ്ക്ക് ശക്തമായ അടിത്തറയുണ്ടെങ്കിലും, പാലയില്‍ വ്യക്തിപരമായ പോരാട്ടങ്ങളില്‍ തുടർച്ചയായ തിരിച്ചടികള്‍ ജോസ് കെ മാണി നേരിട്ടുവെന്നത് ശ്രദ്ധേയമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കുറി തിരിച്ചുവരവ് ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ ജോസ് കെ. മാണിക്ക് അവസാന ഘട്ടങ്ങളില്‍ ലീഡ് മറികടക്കാൻ സാധിക്കാതിരുന്നതോടെ പാലയില്‍ കാപ്പൻ വീണ്ടും കരുത്ത് തെളിയിച്ചു. ജില്ലയിലെ രാഷ്ട്രീയത്തില്‍ ഈ വിജയം വലിയ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.







