Spread the love

കോട്ടയം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂർ രാധാകൃഷ്ണന് വിജയം. പോരാട്ടത്തില്‍ 35986 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിജയിച്ചത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ 68893 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. അനില്‍ കുമാർ 32907 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി പി. അനില്‍ കുമാർ 9726 വോട്ടുകളും നേടി.

video
play-sharp-fill

കോട്ടയം നിയോജക മണ്ഡലം ഇക്കുറി ആവേശകരമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. മുന്‍ ആഭ്യന്തര മന്ത്രിയും കോട്ടയത്തെ സുപരിചിതനുമായ സിറ്റിംഗ് എംഎല്‍എ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ വീണ്ടും യുഡിഎഫ് സ്ഥാനാർഥിയായതോടെ മുന്നണി വലിയ പ്രതീക്ഷയിലായിരുന്നു. അതേസമയം, സിപിഎം നേതാവ് അഡ്വ. കെ. അനില്‍ കുമാറായിരുന്നു എല്‍ഡിഎഫ് സ്ഥാനാർഥി. ബിഡിജെഎസിന് അനുവദിച്ച സീറ്റില്‍ പി.അനില്‍ കുമാർ എൻഡിഎക്ക് വേണ്ടി മത്സരിച്ചു.

മധ്യകേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം ദൃശ്യമായ മണ്ഡലമാണിത്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവഞ്ചൂരും അനില്‍ കുമാറും മുഖാമുഖം വന്നപ്പോള്‍ 18,743 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായിരുന്നു വിജയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡല രൂപീകരണത്തിന് ശേഷം ഇടത് വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിരുന്നുവെങ്കിലും 2011 മുതല്‍ കോട്ടയം നിയമസഭാ മണ്ഡ‍ലത്തെ പ്രതിനിധീകരിക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാക‍ൃഷ്‌ണനാണ്. അടുപ്പിച്ച്‌ മൂന്ന് ടേം വ്യക്തമായ ഭൂരിപക്ഷത്തോടെ കോട്ടയം നിയോജക മണ്ഡലം തിരുവഞ്ചൂരിനൊപ്പം നിന്നു. അതിനാല്‍തന്നെ കോട്ടയം നിയോജക മണ്ഡലം ഇത്തവണ പിടിച്ചെടുക്കുക എല്‍ഡിഎഫിനെ സംബന്ധിച്ച്‌ ബാലികേറാമലയായിരുന്നു.