ഈ മണ്ഡലകാലവും വിശ്വാസികൾക്ക് ദുരിതകാലമാകുമോ..? നവംബർ 17 ന് മുൻപ് ശബരിമലയിൽ അന്തിമ വിധി വന്നേയ്ക്കും; മണ്ഡലകാലം കലാപകാലമാകുമെന്ന ആശങ്കയിൽ ഭക്തർ

ഈ മണ്ഡലകാലവും വിശ്വാസികൾക്ക് ദുരിതകാലമാകുമോ..? നവംബർ 17 ന് മുൻപ് ശബരിമലയിൽ അന്തിമ വിധി വന്നേയ്ക്കും; മണ്ഡലകാലം കലാപകാലമാകുമെന്ന ആശങ്കയിൽ ഭക്തർ

സ്വന്തം ലേഖകൻ
കോട്ടയം: കഴിഞ്ഞ ശബരിമല സീസൺ അയ്യപ്പഭക്താരായ നൂറുകണക്കിന് വിശ്വാസികൾ മറക്കാൻ ആഗ്രഹിക്കുന്ന ഒരു സീസണാണ്.
കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത തരം രാഷ്ട്രീയ മത പ്രകടനങ്ങളാണ് കഴിഞ്ഞ മണ്ഡല കാലത്ത് ശബരിമലയിൽ ഉണ്ടായത്. ഇക്കുറിയും ഇത് തന്നെ ആവർത്തിക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ശബരിമല പുനപരിശോധന ഹർജികളിൽ വിധി പറയേണ്ട ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി വിരമിക്കുന്നത് മണ്ഡലകാലം തുടങ്ങുന്ന വൃശ്ചികം ഒന്നിനാണ് വൃശ്ചികം ഒന്നായ നവംബർ 17 ഞായറാഴ്ച ആയതിനാൽ രഞ്ജൻ ഗോഗോയിയുടെ അവസാന പ്രവൃത്തി ദിനം നവംബർ 15 ആയിരിക്കും.
വരുന്ന മണ്ഡലകാലത്ത് സുപ്രീംകോടതിയുടെ പുതിയ വിധിആയിരിക്കും പ്രാബല്യത്തിലുണ്ടാവുക.
ശബരിമല യുവതിപ്രവേശനത്തെ വിലക്കിയ തിരുവിതാംകൂർ ദേവസ്വംബോർഡിന്ററെ പഴയ വിജ്ഞാപനം ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
സംസ്ഥാന സർക്കാരിനോട് ആയിരുന്നു ഈ രേഖകൾ കോടതി ആവശ്യപ്പെട്ടത്. എന്നാൽ സർക്കാരിന്റെ പക്കൽ വിജ്ഞാപനങ്ങളുടെ പൂർണ്ണ രൂപം ഇല്ലെന്ന് കോടതിയെ അറിയിച്ചു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയ നിർണ്ണായക രേഖയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഈ വിജ്ഞാപനം.
1955-ലും 1956-ലും ഇറക്കിയ വിജ്ഞാപനങ്ങൾ പന്തളം കൊട്ടാരം കോടതിക്ക് കൈമാറിയിരുന്നു.
പൂജ അവധിക്ക് കോടതി പിരിയുന്നതിന് തൊട്ട് മുമ്പ് ഉള്ള ദിവസങ്ങളിൽ വിജ്ഞാപനങ്ങളുടെ പകർപ്പ് കോടതിക്ക് ലഭിച്ചതായാണ് സൂചന.
വിജ്ഞാപനങ്ങളുടെ പകർപ്പ് ജഡ്ജസ് ലൈബ്രറി ചീഫ് ജസ്റ്റിസിന് കൈമാറിയിട്ടുണ്ട്. ശബരിമല യുവതി പ്രവേശനത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്ര ഏറ്റവും അധികം ഉദ്ധരിച്ചിരുന്നത് ഈ രേഖകളായിരുന്നു.
ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധിക്ക് എതിരെ നൽകിയ പുനഃപരിശോധന ഹർജികളിൽ വാദം കേട്ട ഭരണഘടന ബെഞ്ചിൽ പുതുതായി ഉൾപ്പെട്ട അംഗം ആണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്.
ചീഫ് ജസ്റ്റിസ് നവംബർ 17 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് കേസിലെ നിർണ്ണായക രേഖയായ വിജ്ഞാപനം ആവശ്യപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.
എട്ടുമാസം മുൻപ് 2019 ഫെബ്രുവരി ആറിനാണ് സുപ്രീംകോടതി ഈ കേസ് വിധി പറയാൻ മാറ്റിയത്. ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാർ ഓരോരുത്തരുടേയും തീരുമാനം അറിയുക എന്ന കടമ്പ മാത്രമായിരുന്നു ബാക്കി.
ബെഞ്ചിൽ ഭൂരിപക്ഷത്തിന്റെ വിധി പ്രഖ്യാപിക്കുക എന്ന കടമമാത്രമാണ് സുപ്രീംകോടതിക്കു മുന്നിലുള്ളത്. പക്ഷേ വിധി അടിയന്തരമായി പ്രഖ്യാപിക്കാത്തതിന് ഒരു കാരണമേ ഉണ്ടായിരുന്നുള്ളു.
ഭരണഘടനാപരമായ ഒരവകാശം അംഗീകരിച്ചതിന് എതിരായ കേസിലാണ് വിധി പറയേണ്ടത്. അത് ഒരു മനുഷ്യാവകാശത്തേയും ബാധിക്കുന്നത് അല്ലാത്തതിനാൽ തിരക്കു കൂട്ടേണ്ട സാഹചര്യമില്ല