Spread the love

കാസര്‍കോട്: ഒരുമിച്ചു താമസിച്ചിരുന്ന യുവതിയെ തെറ്റിപ്പിരിഞ്ഞതിനു പിന്നാലെ യുവാവ് വീട്ടില്‍ കയറി പീഡിപ്പിച്ചതായി പരാതി.

video
play-sharp-fill

37കാരിയുടെ പരാതിയില്‍ ചിത്താരി സ്വദേശി സജീറിനെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.

യുവതിയും സജീറും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ യുവാവുമായി തെറ്റിപ്പിരിഞ്ഞ് യുവതി മറ്റൊരിടത്തേയ്ക്ക് താമസം മാറ്റിയിരുന്നു. സജീര്‍ ഇവിടെ എത്തി പീഡിപ്പിച്ചെന്നാണു പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം വീട്ടില്‍ നിന്നു പിണങ്ങിപ്പോയ യുവതി എറണാകുളത്തായിരുന്നു താമസം. ഇവിടെ വച്ചാണ് സജീറുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാകുകയും ഒരുമിച്ച്‌ താമസം ആരംഭിക്കുകയും ചെയ്തത്. പിന്നീട് സജീറുമായി തെറ്റുകയും യുവതി തിരിച്ച്‌ കാസര്‍കോട്ടേയ്ക്കു വരികയുമായിരുന്നു.

എന്നാല്‍ യുവതി സ്വന്തം വീട്ടില്‍ പോയില്ല. പകരം യുവതി കളനാട്ടെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. സജീര്‍ ഇവിടെയത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നു പൊലീസ് പറഞ്ഞു.