Spread the love

പാലക്കാട്‌: പാലക്കാട് മീനാക്ഷിപുരത്ത് അച്ഛൻ മകളെ ക്രൂരമായി മർദിച്ചതായി പരാതി. വണ്ടിത്താവളം കെയോടാണ് സംഭവം.

video
play-sharp-fill

അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് അച്ഛൻ ക്രൂരമായി വിറക് കഷ്ണങ്ങള്‍ കൊണ്ട് മർദിച്ചത്. ഇയാള്‍ ലഹരിക്കടിമയാണെന്ന് സംശയിക്കുന്നതായും മീനാക്ഷിപുരം പൊലീസ് വ്യക്തമാക്കി.

മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്ന് പൊലീസ് കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍, പരാതി നല്‍കാൻ നിലവില്‍ അമ്മയും കുട്ടിയും തയാറായില്ല. വിഷയം ചൈല്‍ഡ് ലൈന്റെ ശ്രദ്ധയില്‍പ്പെടുത്തി തുടർ നടപടിയുമായി നീങ്ങാനാണ് മീനാക്ഷിപുരം പൊലീസിന്റെ നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group