
എം.പിമാർക്ക് മത്സരിക്കാൻ അവസരം നല്‍കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. തങ്ങളുടെ മണ്ഡലത്തില്‍ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയാണ് എംപിമാരുടെ ദൗത്യം.
മത്സരിക്കാൻ ഇല്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. എംപിമാരുടെ ആഗ്രഹങ്ങള്‍ക്ക് തിരശ്ശീല വീഴണമെങ്കില്‍ പട്ടിക പ്രഖ്യാപിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
എംപിമാർക്ക് മത്സരിക്കാൻ അവസരം കൊടുക്കുന്നത് പാർട്ടിയുടെ മുഴുവൻ പ്രതിച്ഛായയും ബാധിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത് പാർട്ടിയുടെ മുഴുവൻ പ്രതിച്ഛായയും ബാധിക്കും. തങ്ങളുടെ മണ്ഡലത്തില്‍ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയാണ് എംപിമാരുടെ ദൗത്യം. കോന്നിയിലും കണ്ണൂരും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാല്‍ പ്രശ്നം തീരും. ഇന്ന് പട്ടിക പ്രഖ്യാപിക്കുന്നതോടെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ശിവഗിരി മഠം ആർക്കുവേണ്ടിയും രംഗത്ത് വരുമെന്ന് കരുതുന്നില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ശിവഗിരി മഠത്തിന്റെ പേര് പലരും ഉപയോഗിക്കുകയാണ്. ചിറയിൻകീഴ് മണ്ഡലത്തില്‍ പാർട്ടി നല്‍കിയ പേരുകള്‍ നേതൃത്വം പരിഗണിച്ചില്ല. അഞ്ചു പേരുകള്‍ ആണ് നല്‍കിയിരുന്നത്. അതില്‍ ഒന്നാമത്തെ പേര് തന്റെ പേരായിരുന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. താൻ കാസർകോട് സ്ഥാനാർത്ഥിപട്ടികയില്‍ ഇടപെട്ടു എന്നുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്ന് അദേഹം വ്യക്തമാക്കി.







