play-sharp-fill
രാജീവ് ഗാന്ധി വധക്കേസ്;  31 വര്‍ഷത്തിനു ശേഷം പ്രതി നളിനിക്ക് മോചനം; ആറ് പ്രതികളെ ജയിൽ മോചിതരാക്കാൻ സുപ്രീംകോടതി ഉത്തരവ്

രാജീവ് ഗാന്ധി വധക്കേസ്; 31 വര്‍ഷത്തിനു ശേഷം പ്രതി നളിനിക്ക് മോചനം; ആറ് പ്രതികളെ ജയിൽ മോചിതരാക്കാൻ സുപ്രീംകോടതി ഉത്തരവ്

ഡല്‍ഹി: രാജീവ്‌ഗാന്ധി വധക്കേസിലെ ആറ് പ്രതികളെ ജയിൽ മോചിതരാക്കാൻ സുപ്രീംകോടതി ഉത്തരവ്.

നളിനി ശ്രീഹർ,ആര്‍.പി രവിചന്ദ്രൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് അനുകൂല വിധിയുണ്ടായിരിക്കുന്നത്. ജീവപര്യന്തംതടവ് അനുഭവിച്ചുകൊണ്ടിരുന്ന പ്രതികളെയാണ് കോടതി ജയിൽമോചിതരാക്കുന്നത്. പേരറിവാളൻ കേസിലെ വിധി ഇവർക്കും ബാധകമെന്നു കോടതി വ്യക്തമാക്കി.

മെയ് 18നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. സമ്പൂർണ്ണ നീതി ഉറപ്പാക്കാൻ ഭരണഘടന സുപ്രീംകോടതിക്ക് നല്കുന്ന അധികാരം ഉപയോഗിച്ചാണ് ഉത്തരവ്. സംസ്ഥാന സർക്കാർ ശുപാർശ നല്കിയിട്ടും ഗവർണർ അത് നടപ്പാക്കാത്തതിൽ രൂക്ഷ വിമർശനം സുപ്രീം കോടതി ഉന്നയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുപ്പതു കൊല്ലത്തിലധികം ജയിലിൽ കഴിഞ്ഞ ശേഷമാണ് പേരറിവാളന്‍ മോചിതനായത്. മോചനത്തിനുള്ള അപേക്ഷ പേരറിവാളൻ തമിഴ്നാട് ഗവർണ്ണർക്ക് 2015ലാണ് നല്കിയത്.