രാജീവ് ഗാന്ധി കോംപ്ലക്‌സ് മുകളിലേക്ക് ഉയരാത്തതിന്  പിന്നിൽ വൻ അഴിമതി: മൂന്നു ബജറ്റുകളിലായി വകയിരുത്തിയത് മൂന്നേകാൽ കോടി രൂപ; കെട്ടിടത്തിൻ്റെ  ബലക്ഷയം പരിശോധിച്ച ഫയൽ കാണാനില്ലന്ന് നഗരസഭ; വരുമാനമില്ലാതെ നട്ടം തിരിയുന്ന നഗരസഭയ്ക്ക് കോടികൾ കൺമുന്നിൽ ഉണ്ടായിട്ടും വേണ്ട; പിന്നിൽ കോടികളുടെ അഴിമതി

രാജീവ് ഗാന്ധി കോംപ്ലക്‌സ് മുകളിലേക്ക് ഉയരാത്തതിന് പിന്നിൽ വൻ അഴിമതി: മൂന്നു ബജറ്റുകളിലായി വകയിരുത്തിയത് മൂന്നേകാൽ കോടി രൂപ; കെട്ടിടത്തിൻ്റെ ബലക്ഷയം പരിശോധിച്ച ഫയൽ കാണാനില്ലന്ന് നഗരസഭ; വരുമാനമില്ലാതെ നട്ടം തിരിയുന്ന നഗരസഭയ്ക്ക് കോടികൾ കൺമുന്നിൽ ഉണ്ടായിട്ടും വേണ്ട; പിന്നിൽ കോടികളുടെ അഴിമതി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ നഗരസഭയുടെ ഉടമസ്ഥതയിൽ തല ഉയർത്തി നിൽക്കുന്ന രാജീവ് ഗാന്ധി കോംപ്ലക്‌സിനു മുകളിലേയ്ക്കു നില ഉയരാത്തതിനു പിന്നിൽ വൻ അഴിമതി. മൂന്നു തവണയായി ബജറ്റിൽ മൂന്നു കോടി 25 ലക്ഷം രൂപ വകയിരുത്തിയിട്ടും ഒരു നില പോലും മുകളിലേയ്ക്കു പണിയാൻ സാധിച്ചിട്ടില്ല. ഇതിനു പിന്നിൽ വൻ അഴിമതിയാണ് എന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്.

ആറ് നില നിർമ്മിക്കുന്നതിനുള്ള അടിത്തറയാണ് രാജീവ് ഗാന്ധി കോംപ്ലക്‌സിനു ഇട്ടിരിക്കുന്നത്. എന്നാൽ, നിർമ്മാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിനു മുകളിലേയ്ക്ക് ഒരു കല്ലെടുത്തു വയ്ക്കാൻ പോലും നഗരസഭ അധികൃതർക്കു സാധിച്ചിട്ടില്ല. 2015 – 16 ലെ നഗരസഭ ബജറ്റിൽ ഒരു കോടിരൂപയാണ് മുകളിൽ നിലകൾ നിർമ്മിക്കുന്നതിനായി വകയിരുത്തിയത്. 2016 – 17 ൽ ഒരു കോടി രൂപയും, 2017 – 18 ൽ 1.25 കോടിയും ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ, ഒരു രൂപ പോലും ഈ കെട്ടിടത്തിനായി ചിലവഴിച്ചിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാറി മാറി വരുന്ന നഗരസഭ ഭരണാധികാരികൾ ഒരാൾ പോലും രാജീവ് ഗാന്ധി കോംപ്ലക്‌സിനു മുകളിൽ കെട്ടിടം നിർമ്മിക്കുന്നതിനു  തയ്യാറായിരുന്നില്ല. ഇത്തരത്തിൽ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കാതിരിക്കാൻ ലക്ഷങ്ങളാണ് ഒഴുകിയിരുന്നത്. നഗരസഭയിലെ ഉദ്യോഗസ്ഥർക്കും  ഭരണാധികാരികൾക്കും ലക്ഷങ്ങൾ ഇത്തരത്തിൽ ലഭിക്കുന്നുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്.

ഇതിനിടെ, രാജീവ് ഗാന്ധി കോംപ്ലക്‌സിനു ബലക്ഷയമാണ് എന്ന വാദവും പുറത്തു വരുന്നുണ്ട്. . എന്നാൽ അൻപത് വർഷം പഴക്കമുള്ളതും ഇടിഞ്ഞ് വീഴാറായതുമായ ഊട്ടി ലോഡ്ജിൻ്റെ മുകളിൽ ഒരു നില പണിത നഗരസഭ രാജീവ് ഗാന്ധി കോംപ്ലക്സിന് മുകളിൽ പണിയാത്തതിന്  പിന്നിൽ കൊടിയ അഴിമതിയാണ്., രാജീവ് ഗാന്ധി കോംപ്ലക്‌സിന്റെ ബലക്ഷയം പരിശോധിച്ച രേഖകൾ ഒന്നും തന്നെ നഗരസഭയിൽ ലഭ്യമല്ലതാനും. രാജീവ് ഗാന്ധി കോംപ്ലക്‌സിന്റെ ബലക്ഷയം സംബന്ധിച്ചുള്ള രേഖകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ് നഗരസഭയിൽ അപേക്ഷ നൽകിയെങ്കിലും ഇതിനു കൃത്യമായ മറുപടി നൽകാൻ നഗരസഭ അധികൃതർ തയ്യാറായില്ല.

ഈ സാഹചര്യത്തിൽ രാജീവ് ഗാന്ധി കോംപ്ലക്‌സിനു ബലക്ഷയമുണ്ടെങ്കിൽ നിർമ്മാണം നടത്തിയ കരാറുകാരനെതിരെയും എൻജിനീയർക്കെതിരേയും കേസെടുക്കണമെന്നും, നഷ്ടം ഇവരോട് ഈടാക്കണമെന്നും, കെട്ടിടം പൊളിച്ചു കളഞ്ഞ് പുതിയത് നിർമ്മിക്കാനാവശ്യമായ നിർദ്ദേശം നഗരസഭക്ക്  നൽകണമെന്നുമാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.