Spread the love

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയില്‍ കോണ്‍ഗ്രസിനെ ട്രോളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും സർക്കാർ രൂപീകരിച്ചു കഴിഞ്ഞിട്ടും ഇവിടെ മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല. അതിനിടെയാണ് കെ സി മുഖ്യമന്ത്രികുന്നതിനെ ചൊല്ലി ബിജെപിയുടെ കേരള നേതൃത്വവും ദേശീയ നേതൃത്വവും തമ്മില്‍ രസകരമായൊരു മത്സരം നടക്കുന്നു എന്ന സ്ക്രീൻ ഷോട്ട് രാജീവ് ചന്ദ്രശേഖർ പങ്കുവച്ചത്.

video
play-sharp-fill

ആദിത്യ ജാക്കി എന്നയാളുടെ കുറിപ്പ് പങ്കുവച്ച്‌ രാജീവ് ചന്ദ്രശേഖർ എഴുതിയത് ഇത് സത്യമാണെന്നും അല്ലായെന്നും തല്‍ക്കാലം സ്ഥിരീകരിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ഇതാണ് ഈ വിഷയത്തില്‍ തന്‍റെ പ്രതികരണം എന്നുമാണ് കുറിപ്പില്‍ പറയുന്നത്.

“ബിജെപിയുടെ കേരള, കേന്ദ്ര നേതൃത്വങ്ങള്‍ തമ്മില്‍ രസകരമായൊരു മത്സരം നടക്കുന്നു. കേരളത്തിലെ ബിജെപിക്ക് കെ സി വേണുഗോപാലിനെ കേരളത്തില്‍ വേണം. ബിജെപിയുടെ ദേശീയ നേതൃത്വം ആഗ്രഹിക്കുന്നത് കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ വേണം എന്നാണ്”- എന്നാണ് ആദിത്യ ജാക്കി എന്നയാള്‍ എക്സില്‍ കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചാണ് രാജീവ് ചന്ദ്രശേഖർ കോണ്‍ഗ്രസിനെ ട്രോളിയത്. ‘ഇത് സത്യമാണെന്നും അല്ലായെന്നും തല്‍ക്കാലം സ്ഥിരീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഇതാണ് ഈ വിഷയത്തില്‍ എന്റെ പ്രതികരണം’ എന്നാണ് രാജീവ് ചന്ദ്രശേഖർ കുറിച്ചത്.

കെസി എവിടെ ആയാലും ബിജെപിക്ക് ലോട്ടറിയാണ്, ബിജെപിക്ക് വേണ്ടി അഹോരാത്രം പണിയെടുത്തവരെ (അത് കോണ്‍ഗ്രസുകാരായാലും) അവരെ മറക്കരുത്, കെസി കേരളത്തിലേക്ക് വന്നാല്‍ ഒരു പാർലമെന്‍റ് സീറ്റും നിയമസഭാ സീറ്റും വേറെ പാർട്ടികള്‍ക്ക് അധികമായി കിട്ടും എന്നെല്ലാം പോസ്റ്റിന് താഴെ കമന്‍റുകളും വന്നു.