
കോട്ടയം: മലയാള ഭാഷയുടെ ഉന്നമനത്തിനും പ്രചാരണത്തിനുമായി പ്രവർത്തിക്കുന്ന ഭാഷാസ്നേഹികളുടെ കൂട്ടായ്മയായ ‘അമ്മ മലയാളം’ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികാഘോഷവും പുരസ്കാര വിതരണവും കോട്ടയത്ത് നടന്നു.
ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു. ഡിജിറ്റൽ റീട്ടെയിൽ രംഗത്തെ പ്രമുഖരായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട് സി.ഇ.ഒ. ഷിജോ കെ. തോമസ് ഈ വർഷത്തെ ‘ഉപഭോക്തൃ മിത്രം’ പുരസ്കാരം ഏറ്റുവാങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പുരസ്കാരം സമ്മാനിച്ചു.
വിൽപനാനന്തര സേവനങ്ങളിൽ ഓക്സിജൻ പുലർത്തുന്ന വിശ്വസ്തതയും ഉപഭോക്താക്കളോടുള്ള കരുതലും പ്രശംസിക്കപ്പെട്ടു. സേവന രംഗത്തെ ഈ മികവാണ് ഷിജോ കെ. തോമസിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മ മലയാളം ട്രസ്റ്റ് പ്രസിഡന്റ് മധു മണിമല, ജസ്റ്റീസ് കെ.നാരായണാകുറുപ്പ്, ഡോ.എൻ. ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ വിവിധ പദ്ധതികളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും ചർച്ച ചെയ്തു.







