
ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയ് നേതൃത്വം നല്‍കുന്ന ടി വി കെ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ പ്രധാന പ്രതിപക്ഷ കക്ഷികളിലൊന്നായ എ ഐ എ ഡി എം കെയില്‍ ഗുരുതര ആഭ്യന്തര പ്രതിസന്ധി. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തുടങ്ങിയ ഭിന്നത നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതോടെ കൂടുതല്‍ രൂക്ഷമായി.
30 എം എല്‍ എമാരുടെ പിന്തുണയോടെ എസ് പി വേലുമണിയെ ഒരു വിഭാഗം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തപ്പോള്‍, മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ (ഇ പി എസ്) പിന്തുണയ്ക്കുന്ന 17 എം എല്‍ എമാര്‍ അദ്ദേഹമാണ് യഥാര്‍ഥ നേതാവെന്ന് അവകാശപ്പെട്ടു. ഇരുവിഭാഗവും തങ്ങളുടെ നിലപാട് വ്യക്തമാക്കി സ്പീക്കര്‍ക്ക് പ്രത്യേക കത്തുകളും സമര്‍പ്പിച്ചിട്ടുണ്ട്. സ്പീക്കറുടെ തീരുമാനം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
ഇതിനിടെ പാർട്ടി പിളര്‍പ്പിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി പദവി നിലനിര്‍ത്താന്‍ ഇ പി എസ് ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായി സി വി ഷണ്മുഖത്തെ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കാനുള്ള ചര്‍ച്ചകളും സജീവമാണ്. മുന്‍പുണ്ടായിരുന്ന കോ-ഓര്‍ഡിനേറ്റര്‍, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ പദവികള്‍ പുനഃസ്ഥാപിച്ച് വിമതരെ ഒപ്പം നിര്‍ത്താനും ഇ പി എസ് വിഭാഗം ശ്രമം തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







