Spread the love

കൊച്ചി: ആലുവ എടത്തലയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. ആലുവയില്‍ നിന്നും പുക്കാട്ടുപടി ഭാഗത്തേക്ക് പോവുകയായിരുന്ന സെന്റ് തോമസ് ബസ്സും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ 35 യാത്രക്കാര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.

video
play-sharp-fill

ലോറിയുടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.