
കോട്ടയം:സൗജന്യ കെ.എസ്.ആര്.ടി.സി. യാത്രയ്ക്കായി പ്രതീക്ഷയിലാണു വനിതകള്‍.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9ന് കോട്ടയം കെ.എസ്.ആര്.ടി.സി ഡിപ്പോ അങ്കണത്തില്‍ വച്ച് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിക്കും.
പദ്ധതിയുടെ ഏറ്റുമാനൂര്‍ നിയോജക മണ്ഡലം ഉദ്ഘാടനം ഏറ്റുമാനൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷനില്‍ വച്ചു നാട്ടകം സുരേഷ് എംഎല്.എയും, പുതുപ്പള്ളിയില്‍ കമ്മ്യൂണിറ്റിഹാളിനു മുന്‍വശം വച്ചു നടക്കുന്ന, ചാണ്ടി ഉമ്മന്‍ എം.എല്‍.എയും നിര്‍വഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, തെക്കന്‍ ജില്ലകളെ അപേക്ഷിച്ചു ജില്ലയില്‍ കെ.എസ്.ആര്.ടി.സി. സര്‍വീസുകള്‍ കുറവാണ്.
900 സ്വകാര്യ ബസുകള്‍ ജില്ലയില്‍ സര്‍വീസ് നടത്തുന്നുണ്ട്.
ജില്ലയില്‍ 162 ഓര്ഡിറനി സര്‍വീസുകളാണു വിവിധ ഡിപ്പോകളിലായി ഉള്ളത്.
സ്ത്രീ യാത്രക്കാര്‍ക്കു നേട്ടം കുറയും. മാത്രമല്ല, പല പ്രധാന റൂട്ടുകളിലും കെ.എസ്.ആര്.ടി.സി. സര്‍വീസില്ല, ഉണ്ടെങ്കില്‍ അവ ഫാസ്റ്റോ, സൂപ്പര്‍ ഫാസേ്റ്റാ ആയിരിക്കും.
ചങ്ങനാശേരിയില്‍ 55 എണ്ണത്തില്‍ 44എണ്ണവും വൈക്കത്തു 48 എണ്ണത്തില്‍ 34 എണ്ണവും ഈരാറ്റുപേട്ടയില്‍ 39 എണ്ണത്തില്‍19 എണ്ണവും ഓര്‍ഡിനറികളാണ്.
മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളില്‍ നിന്നുള്ള മലയോര സര്‍വീസുകളിലും ഭൂരിഭാഗവും സ്വകാര്യ ബസുകളാണ്.
ഹ്രസ്വദൂര റൂട്ടുകളില്‍ കെ.എസ്.ആര്.ടി.സി. നേരത്തെ ഓര്‍ഡിനറി സര്‍വീസുകള്‍ നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും ഭൂരിഭാഗവും നിലച്ചു പോയി.
ജില്ലയില്‍ ആകെയുള്ളകെ.എസ്.ആര്.ടി.സി.ബസുകള്‍ ദിവസവും 1.30 ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്നവെന്നും 1.40 ലക്ഷം യാത്രക്കാര്‍ ബസില്‍ കയറുന്നുവെന്നുമാണ് കണക്ക്. ഇവരില്‍ 45 ശതമാനം സ്ത്രീകളാണ്.
എന്നാല്‍, ഈ ബസുകളില്‍ ഭൂരിഭാഗവും സൂപ്പര്‍ ക്ലാസ് സര്‍വീസുകളാണ്.
മറ്റു ജില്ലകളില്‍ നിന്നു ജില്ലയിലേക്ക് എത്തുന്ന ഓര്‍ഡിനറി സര്‍വീസുകള്‍ വളരെ കുറവാണ്.
വൈക്കം, ചങ്ങനാശേരി ഡിപ്പോകളിലെ ചില ഓര്‍ഡനറി സര്‍വീസുകളില്‍ 60 ശതമാനം വരെ സ്ത്രീ യാത്രക്കാരാണ്.
വിവിധ മേഖലകളിലെ തൊഴിലാളികളായ ഇവര്‍ക്കു സൗജന്യ യാത്ര ഏറെ ഗുണപ്രഥമാകും.







