
ലൈംഗിക പീഡനപരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഫ്ളാറ്റില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധന പൂർത്തിയായി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ കുന്നത്തൂർ മേട്ടിലുള്ള ഫ്ളാറ്റിലാണ് എസ്ഐടി സംഘം വിശദമായ പരിശോധന നടത്തിയത്. ഫ്ളാറ്റില്‍നിന്നും ഒരുമാസത്തെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ബാക്കി ദൃശ്യങ്ങള്‍ വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
യുവതി നല്കിയ വിവരങ്ങള്‍ പ്രകാരമാണ് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്. പാലക്കാട്ടെ ഫ്ളാറ്റിലെത്തിച്ച് രാഹുല്‍ പീഡിപ്പിച്ചുവെന്ന് പരാതിക്കാരി നല്കിയ മൊഴിയിലുണ്ട്. പരാതിക്കാരിയായ യുവതി ഫ്ളാറ്റിലെത്തിയ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ക്കുവേണ്ടി സെക്യൂരിറ്റി റൂമിലെത്തി പൊലീസ് പരിശോധന നടത്തിയെങ്കിലും ഈ ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം.
യുവതി പറയുന്ന കാലയളവിലെ ദൃശ്യങ്ങള്‍ ഇവിടെ ലഭ്യമല്ല. അത്രയും കാലം മുൻപത്തെ ദൃശ്യം ഡിവിആറില്‍ സൂക്ഷിക്കാൻ കഴിയില്ല എന്നതിനാലാണിത്. എന്നാല്‍ അവ വീണ്ടെടുക്കാനുള്ള ശ്രമം തുടരാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group







