കനത്ത ചൂടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ഡ്രൈവറുടെ കാലിന് പരിക്ക്

Spread the love

പാലക്കാട്: കനത്ത ചൂടിനെത്തുടർന്ന് ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി.

video
play-sharp-fill

പാലക്കാട് മണ്ണാർക്കാട് കോടതിപ്പടിയിലാണ് സംഭവം. നിർത്തിയിട്ടിരുന്ന ഓട്ടോയുടെ ഗ്ലാസാണ് തകർന്നത്. കടുത്ത ചൂടില്‍ ഗ്ലാസുകള്‍ പൊട്ടിവീഴുകയായിരുന്നു.

സംഭവത്തില്‍ ഓട്ടോ ഡ്രൈവർ ജഷീറിന്റെ കാലിന് നിസാരമായി പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയത്ത് 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്.