Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും കരുതിയിരിക്കണമെന്നും മന്ത്രിസഭയുടെ ഹണിമൂണ്‍ കാലത്തുതന്നെ ഒളി കാമറ ഓപ്പറേഷനു സാധ്യതയെന്നും ഇന്‍റലിജൻസ് റിപ്പോർട്ട്.

video
play-sharp-fill

മന്ത്രിമാരുടെ വീട്ടിലും ഓഫീസിലും ഗസ്റ്റ്ഹൗസുകളിലും ഇവർ എത്തിച്ചേരുന്ന മറ്റു സ്ഥലങ്ങളിലും വൻ ജനക്കൂട്ടമാണ് വരുന്നത്. അനുമോദിക്കാൻ എത്തുന്നവരില്‍ ചിലർ പോകാതെ അവിടങ്ങളില്‍ കറങ്ങിനില്‍ക്കുന്നു.

വിവാദ നായകർ അടക്കം മന്ത്രിമാരെ കാണാൻ എത്തുന്നുണ്ട്. സംഭാഷണങ്ങളും രഹസ്യമല്ല. ഈ അവസരം മുതലാക്കാൻ സ്റ്റിംഗ് ഓപ്പറേഷന് ഇടതുമുന്നണിയെ അനുകൂലിക്കുന്ന ചില സ്വകാര്യ ചാനലുകള്‍ അടക്കം തയാറെടുക്കുന്നതായാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനാല്‍ സന്ദർശകരെ നിയന്ത്രിക്കണമെന്നും സ്വകാര്യ സംഭാഷണങ്ങളിലടക്കം രഹസ്യാത്മകത സൂക്ഷിക്കണമെന്നും നിർദേശിക്കുന്നു. മന്ത്രിസഭ ചുമതല ഏറ്റതുമുതല്‍ അനുമോദിക്കാൻ എന്ന പേരില്‍ വലിയ സംഘങ്ങളാണ് എത്തുന്നത്.