
തിരുവനന്തപുരം: ബിജെപി, സംഘ് പ്രവർത്തകരെ തല്ലിയ വട്ടിയൂർക്കാവ് എസ്‌എച്ച്‌ഒക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ താൻ തിരുവനന്തപുരം കമ്മിഷണർ ഓഫീസിന് മുൻപില്‍ ധർണ ഇരിക്കുമെന്ന് ശാസ്തമംഗലം കൌണ്‍സിലർ ആർ ശ്രീലേഖ.
സിറ്റി പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ശ്രീലേഖ വാട്സ് ആപ്പിലാണ് സന്ദേശം അയച്ചത്.
താൻ ഇപ്പോഴും പൊലീസിന്റെ നന്മയില്‍ വിശ്വസിക്കുന്നുവെന്നും എന്തായാലും നടപടി ഉണ്ടാവുമെന്നും ശ്രീലേഖ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ട് മാത്രമാണ് ഇക്കാര്യം ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതെന്നും ശ്രീലേഖ ഫേസ് ബുക്കില്‍ കുറിച്ചു.
നെട്ടയത്ത് ഇന്നലെയാണ് ബിജെപി – പൊലീസ് സംഘർഷമുണ്ടായത്. നെട്ടയം മലമുകളില്‍ ബി ജെ പി – സി പി എം പ്രവർത്തകർ തമ്മിലുള്ള സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഒരാള്‍ നഗ്നതാ പ്രദർശനം നടത്തിയെന്ന ബി ജെ പി പ്രവർത്തകന്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ സംഘർഷത്തില്‍ കലാശിച്ചത്.







