
കൊല്ലം: എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുത്ത് മുന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.
ആർ ബാലകൃഷ്ണപിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ക്യാൻസർ പെൻഷൻ പദ്ധതിയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് ഗണേഷ് കുമാർ സദസില്‍ ഇരുന്ന് പങ്കെടുത്തത്.
ഗണേഷ് കുമാർ പ്രസിഡൻ്റായിരുന്ന താലൂക്ക് യുണിയൻ തർക്കങ്ങളെ തുടർന്ന് പിരിച്ചു വിട്ട ശേഷം അഡ്ഹോക്ക് കമ്മിറ്റിക്കാണ് നിലവില്‍ ചുമതല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗണേഷ് കുമാറിനെതിരെ അഴിമതി അടക്കം അരോപിച്ച് ഭരണ സമിതി അംഗങ്ങള്‍ രാജിക്കത്ത് നല്‍കിയതിന് പിന്നാലെയായിരുന്നു താലൂക്ക് യൂണിയൻ പിരിച്ചു വിട്ടത്.
താൻ എൻഎസ്എസ്സിന് എതിരല്ലെന്നും എന്നും ജനറല്‍ സെക്രട്ടറിക്ക് ഒപ്പം നില്‍ക്കണമെന്നാണ് അച്ഛൻ പറഞ്ഞതെന്നും ഗണേഷ് കുമാർ പറഞ്ഞു.







