Spread the love

തിരുവനന്തപുരം: 10 വർഷങ്ങള്‍ക്ക് ശേഷം അധികാരത്തില്‍ തിരിച്ചെത്തിയ യു ഡി എഫ് സർക്കാരിന്‍റെ മന്ത്രിസഭ രൂപീകരണ ചർച്ചകളും അന്തിമ ധാരണയിലെത്തിയെന്ന് വിവരം.

video
play-sharp-fill

ചില മന്ത്രിമാരുടെ കാര്യത്തില്‍ തർക്കങ്ങള്‍ നിലനിന്നിരുന്നെങ്കിലും അവസാന നിമിഷം അതിനെല്ലാം പരിഹാരായെന്നാണ് വ്യക്തമാകുന്നത്. ഏറ്റവും ഒടുവില്‍ വമ്പൻ സർപ്രൈസുകളായി കല്‍പ്പറ്റ എം എല്‍ എ ടി സിദ്ദിഖും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ഒ ജെ ജനീഷിന്‍റെയും പേരുകള്‍ മന്ത്രി പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് വിവരം.

കോണ്‍ഗ്രസിലെ മുസ്ലിം പ്രതിനിധി, വയനാടിനൊരു മന്ത്രി എന്നീ പരിഗണനകളാണ് സിദ്ദിഖിന് തുണയായതെന്നാണ് വിവരം. .ഘടകകക്ഷികളുടെ കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്തിമ പട്ടികയുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവർണറെ കാണാനായി ലോക്ഭവനിലെത്തിയിട്ടുണ്ട്. നാളെ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ.

മുഖ്യമന്ത്രി വി ഡി സതീശൻ ധനവകുപ്പും തുറമുഖ വകുപ്പും കൈകാര്യം ചെയ്യും. മന്ത്രിസഭയിലെ രണ്ടാമനായ രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസും കയ്യാളും.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യു വകുപ്പ് കൈകാര്യം ചെയ്യാനാണ് സാധ്യത. മുതിർന്ന നേതാവായ കെ മുരളീധരന് ആരോഗ്യ വകുപ്പ് കിട്ടിയേക്കും. എ പി അനില്‍കുമാറിന് ടൂറിസം വകുപ്പ് കിട്ടും , ചിലപ്പോള്‍ എക്സൈസ് കൂടി നല്‍കിയേക്കും.

പി സി വിഷ്ണുനാഥിന് ഉന്നത വിദ്യാഭ്യാസം അല്ലെങ്കില്‍ വൈദ്യുതി വകുപ്പ് നല്‍കും. വനിത മന്ത്രിയായ ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യ നീതി വകുപ്പാകും കിട്ടുക. സി എം പിയുടെ സി പി ജോണിന് സഹകരണ വകുപ്പാകും കിട്ടാൻ സാധ്യത.

കേരള കോണ്‍ഗ്രസിന്റെ മന്ത്രിയായ മോൻസ് ജോസഫിന് ജലവിഭവ വകുപ്പ് കിട്ടിയേക്കും. മുസ്ലിംലീഗിന് 2011 ലെ വകുപ്പുകള്‍ തന്നെ കിട്ടിയേക്കും. ഉന്നത വിദ്യാഭ്യാസം മാത്രം ചിലപ്പോള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും.

പി കെ കുഞ്ഞാലിക്കുട്ടി, കെ. എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, വി ഇ അബ്ദുള്‍ ഗഫൂ‍ർ എന്നിവർ ലീഗ് മന്ത്രിമാരാകും.