
ബാഡോഗ്രയിൽ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തില മൂന്ന് വയസ്സുള്ള കുട്ടിയെ മാതാപിതാക്കളിൽ നിന്ന് മാറ്റി ഇരുത്തിയെന്ന ആരോപണവുമായി നാഗ്പൂർ സ്വദേശിയായ അഭിഭാഷകൻ. ലിങ്ക്ഡ്‌ഇന്നിലാണ് യുവാവ് അനുഭവം പങ്കുവച്ചിരിക്കുന്നത്.
ഒരേ ബുക്കിംഗിലും പി.എൻ.ആറിലും യാത്ര ചെയ്തിട്ടും എയർലൈൻ തൻ്റെ കുടുംബത്തിന് വെവ്വേറെ സീറ്റുകളാണ് നല്‍കിയതെന്ന് ഗൗരവ് മിശ്ര പോസ്റ്റിലൂടെ ആരോപിച്ചു. സീറ്റ് തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക തുക നല്‍കാത്തതിനാലാണ് ഇൻഡിഗോ തൻ്റെ മൂന്ന് വയസ്സുള്ള കുട്ടിയെ ഒറ്റയ്ക്ക് ഇരുത്തി യാത്ര ചെയ്യാൻ നിർബന്ധിച്ചതെന്ന് മിശ്ര കുറ്റപ്പെടുത്തുന്നു.
ഡി.ജി.സി.എയുടെ 2024-ലെ എയർ ട്രാൻസ്പോർട്ട് സർക്കുലർ 01-ലെ റൂള്‍ 3.15 എയർലൈൻ ലംഘിച്ചതായും അദ്ദേഹം ആരോപിച്ചു. കടുത്ത ടർബുലൻസ് ഉണ്ടാകാറുള്ള ബാഗ്‌ഡോഗ്ര-കൊല്‍ക്കത്ത റൂട്ടില്‍, മാതാപിതാക്കള്‍ അടുത്തില്ലാതെ അടുത്ത സീറ്റില്‍ തനിയെ ഇരിക്കാൻ കുട്ടിയെ നിർബന്ധിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
മൂന്ന് ടിക്കറ്റുകള്‍ക്കായി 43,900 രൂപ നല്‍കിയിട്ടും ഈ രീതിയിലാണ് സീറ്റുകള്‍ അനുവദിച്ചതെന്നും, ഇത് ഡി.ജി.സി.എ നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രയിലുടനീളം കുട്ടി മാനസികമായി വിഷമിച്ചതായും പോസ്റ്റില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







