ക്രിസ്മസ് -പുതുവത്സര തിരക്ക് ട്രെയിനിനും കെ.എസ്.ആര്‍.ടി.സി ബസിനും ടിക്കറ്റില്ല; കോട്ടയം-ബംഗളൂരു- യാത്രയ്ക്ക് സ്വകാര്യ ബസുകൾ വാങ്ങുന്നത് 4000 രൂപ ;അന്യസംസ്ഥാനത്തെ ജീവനക്കാരായ മലയാളികള്‍ക്ക് നാട്ടില്‍ വരണമെങ്കില്‍ സ്വകാര്യ ബസുകളുടെ കൊള്ളയ്ക്ക് തലവച്ച് കൊടുക്കേണ്ട ഗതികേട്
കോട്ടയം. ട്രെയിനിനും കെ.എസ്.ആര്‍.ടി.സി ബസിനും ടിക്കറ്റില്ല. മാസങ്ങള്‍ക്ക് മുന്‍പേ ബുക്ക് ചെയ്തിട്ടും ക്രിസ്മസിന് നാട്ടില്‍ വരണമെങ്കില്‍ സ്വകാര്യ ബസുകളുടെ കൊള്ളയ്ക്ക് തലവച്ച് കൊടുക്കേണ്ട ഗതികേടിലാണ് അന്യസംസ്ഥാനത്തെ ജീവനക്കാരായ മലയാളികള്‍.
വര്‍ഷങ്ങളായി ഉത്സവകാലത്ത് മലയാളികളെ പിഴിയുന്ന സംഘമാണ് ഇത്തവണയും രംഗത്തെത്തിയിരിക്കുന്നത്.
ബംഗളൂരു, മംഗലാപുരം, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ് യാത്രക്കാരെ പിഴിയുന്നത്. കോട്ടയം-ബംഗളൂരു യാത്രയ്ക്ക് സ്വകാര്യ ബസുകളില്‍ 1700 -2100 രൂപയായിരുന്നു. ക്രിസ്മസ് പ്രമാണിച്ച് നാലായിരം രൂപയാണ് നിരക്ക്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
23, 24,31തീയതികളിലാണ് ഏറ്റവും കൂടിയ നിരക്ക്. ചെന്നൈ, മംഗലാപുരം റൂട്ടുകളിലും ഇതേ രീതിയിലാണ് ഈടാക്കുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ ഇപ്പോള്‍ 836 രൂപയ്ക്കു വരെ യാത്ര ചെയ്യാം. ക്രിസ്മസ് സീസണില്‍ ഇതു 939 മുതല്‍ 1370 രൂപ വരെയാകും. നിലവില്‍ കോട്ടയത്തു നിന്ന് മൂന്നു ബംഗളൂരു സര്‍വീസുകള്‍ നടത്തുമ്ബോള്‍, ക്രിസ്മസ് ദിവസങ്ങളില്‍ ഇത് അഞ്ചു വരെയാകും.
ടിക്കറ്റ് കിട്ടാനില്ല.
ജില്ലയില്‍ ബാംഗ്ളൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ അധികവും ഐ.ടി.ജീവനക്കാരാണ്. 23നാണ് ഇവര്‍ക്ക് അവധി തുടങ്ങുന്നത്. മൂന്ന് മാസം മുന്‍പേ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പോലും ഇതുവരെ ട്രെയിനില്‍ കണ്‍ഫേം ആയിട്ടില്ല. ബസിന്റെ അവസ്ഥയും ഇതുതന്നെയാണ്. വിമാന ടിക്കറ്റും സീസണില്‍ പതിനായിരത്തിന് മുകളിലാണ്. ഈ സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ക്ക് തലവച്ചു കൊടുക്കാതെ വഴിയില്ല. സ്വന്തം കാറുള്ളവര്‍ സുഹൃത്തുക്കളുമായി പെട്രോള്‍ ചെലവ് ഷെയറിട്ട് നാട്ടില്‍ എത്തുന്നതിനെപ്പറ്റിയും ആലോചിക്കുന്നു