play-sharp-fill
കോട്ടയം മൂന്നിലവിൽ പുഴയിൽ യുവാവ് മുങ്ങി മരിച്ചു: പിഎസ് സി കോച്ചിംഗിനെത്തിയ കൊല്ലം സ്വദേശിയാണ് മരിച്ചത്.

കോട്ടയം മൂന്നിലവിൽ പുഴയിൽ യുവാവ് മുങ്ങി മരിച്ചു: പിഎസ് സി കോച്ചിംഗിനെത്തിയ കൊല്ലം സ്വദേശിയാണ് മരിച്ചത്.

 

മൂന്നിലവ്: ഈരാറ്റുപേട്ട മൂന്നിലവിൽ കടവ് പുഴയിൽ യുവാവ് മുങ്ങി മരിച്ചു

കൊല്ലം കല്ലട സ്വദേശി അഖിലാണ് മുങ്ങി മരിച്ചത്.
27 വയസായിരുന്നു.

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി എസ് സി കോച്ചിംഗ് സെൻ്ററിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അഖിൽ.

സുഹൃത്തുക്കളായ അഞ്ച് പേരോടൊപ്പം ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് മൂന്നിലവ് കടവുപുഴ ഭാഗത്തേക്ക് എത്തിയത്.

ഇവിടെ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സും, നന്മ കൂട്ടം ടീം എമർജൻസി പ്രവർത്തകരും എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.

മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.