
കോട്ടയം: ജൂണ്‍ ഒന്നിനു പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ സ്കൂളുകള്‍ അവസാനവട്ട ഒരുക്കത്തില്‍.പ്രവേശനോത്സവത്തിന് മുന്നോടിയായി മുഖംമിനുക്കുകയാണ് ഒട്ടുമിക്ക സ്കൂളുകളും.
സ്കൂള്‍ കെട്ടിടങ്ങളുടെയും ക്ലാസ്മുറികളുടെയും ശുചിമുറികളുടെയുമെല്ലാം അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണ്.
ക്ലാസ്മുറികളുടെ പെയിന്റിംഗ്, സ്കൂള്‍ മുറ്റം അലങ്കരിക്കല്‍, ഉപകരണങ്ങളുടെ കേടുപാട് തീര്‍ക്കല്‍ തുടങ്ങിയവയും പുരോഗമിക്കുന്നുണ്ട്. പല സ്കൂളുകളുടെയും മൈതാനങ്ങളിലെയും പരിസര പ്രദേശങ്ങളിലെയും കാടുംപടലും വെട്ടിനീക്കുന്ന ജോലികള്‍ പൂര്‍ത്തിയായി വരികയാണ്.
സ്കൂള്‍ ഫിറ്റ്നസ് അനുവദിക്കുന്നതിനു തദ്ദേശസ്ഥാപനങ്ങളുടെ മാത്രം പരിശോധന മതിയെന്നു വ്യക്തമാക്കി സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയതോടെ സ്കൂള്‍ മാനേജ്മെന്റുകളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പരിശോധനകള്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളും പരിസരവും പൂര്‍ണമായും ശുചീകരിക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിടിഎയുടെയും സഹകരണത്തോടെയാണ് അടിയന്തര നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കു തന്നെയാണ് മുന്‍ഗണന നല്‍കുന്നത്. സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ് ഉറപ്പിക്കാനുള്ള നടപടികൾ നടന്നു വരുന്നു.







