play-sharp-fill
പുഷ്പഗിരി മെഡിക്കൽ കോളേജിലെ മാനസിക പീഡനം; നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം; വെന്റിലേറ്ററിൽ

പുഷ്പഗിരി മെഡിക്കൽ കോളേജിലെ മാനസിക പീഡനം; നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം; വെന്റിലേറ്ററിൽ

സ്വന്തം ലേഖകൻ

തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജിലെ മാനസിക പീഡനത്തെ തുടർന്ന് നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു. ഡെറ്റി ജോസഫ് എന്ന യുവതിയാണ് ആത്മഹത്യാ ശ്രമം നടത്തി മരണത്തിനും ജീവിതത്തിനുമിടയിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ഉള്ളത്.

തൊഴിലിടത്തെ മാനസിക പീഡനവും തൊഴിൽ പീഡനവും മൂലമാണ് തന്റെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഭർത്താവ് മനോജ് ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ ഡെറ്റി ആസിഡ് കലർന്ന രാസവസ്തു കുടിക്കുകയായിരുന്നു. ദിവസവും ആശുപത്രിയിലെ മാനസിക പീഡനത്തിൽ മനംനൊന്തു ഭാര്യ തന്നോട് പരാതി പറയാറുണ്ടായിരുന്നു എന്നാണ് ഭർത്താവ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറിയ കാര്യങ്ങൾക്കു പോലും തന്റെ പേരിൽ പരാതി മുകളിലേക്ക് അയക്കുന്നതായും ഡെറ്റി വെളിപ്പെടുത്തിയിരുന്നു. തൻമൂലം ജോലിചെയ്യാനാകാത്ത കടുത്ത സമ്മർദത്തിലായിരുന്നു ഡെറ്റി. കൂടെ ജോലിചെയ്യുന്ന ചില വ്യക്തികളുടെ നിരന്തരമായ മാനസിക പീഡനവും തൊഴിൽ പീഡനവും മൂലം തനിക്ക് ജീവിക്കാനാകാത്ത സാഹചര്യമാണ് ഉള്ളതെന്നും അതിനാൽ തന്റെ മൂന്നു വയസുള്ള കുട്ടിയെ നോക്കണമെന്നും മറ്റും അടങ്ങിയ ശബ്ദരേഖ ഭർത്താവ് മനോജിന് അയച്ച ശേഷമാണ് ഡെറ്റി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാനസികമായി പീഡിപ്പിച്ച പുഷ്പഗിരി മെഡിക്കൽ കോളജിലെ ആളുകളുടെ പേരുകൾ ഉൾപ്പെടെ രാമങ്കിരി പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്. ജുഡീഷ്യൽ മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിയമ നടപടികൾ സ്വീകരിക്കാനാണ് തന്റെ തീരുമാനം എന്നും ഡെറ്റിയുടെ ഭർത്താവ് മനോജ് ജോസഫ് പറയുന്നു.ഇതിന് മുൻപും പുഷ്പഗിരിയിലെ തൊഴിൽ പീഡനത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.