പുഷ്പഗിരി മെഡിസിറ്റിയിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം; ഹോസ്റ്റൽ മുറിയിലെ ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി; കൊല്ലം സ്വദേശിനിയായ ഇരുപതുകാരിയുടെ നില അതീവ ഗുരുതരം

പുഷ്പഗിരി മെഡിസിറ്റിയിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം; ഹോസ്റ്റൽ മുറിയിലെ ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി; കൊല്ലം സ്വദേശിനിയായ ഇരുപതുകാരിയുടെ നില അതീവ ഗുരുതരം

സ്വന്തം ലേഖകൻ

തിരുവല്ല : പുഷ്പഗിരി മെഡിസിറ്റിയിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം. ബി ഫാം രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 20 വയസുള്ള വിദ്യാർത്ഥിനി കൊല്ലം സ്വദേശിനിയാണ്.

ഇന്നലെ രാത്രി പതിനൊന്നരയോടെ മുറിക്കുള്ളിലെ ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത് സഹപാഠികളാണ്. കുട്ടിയെ ഉടൻ തന്നെ പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന പെൺകുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

തിരുവല്ല പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.