Spread the love

കോഴിക്കോട് : പുറമേരിയില്‍ വീടിന്റെ ജനൽ തകർത്ത് 18 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു.  കുന്നുമ്മല്‍ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്.

video
play-sharp-fill

പുലർച്ചെ മുൻവശത്തെ ജനല്‍വാതില്‍ കുത്തി തുറന്ന് താക്കോലെടുത്ത് വീട് തുറന്നാണ് കള്ളൻ അകത്തുകയറിയത്.

മേശയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. വീട്ടമ്മയുടെ കാലില്‍ ഉണ്ടായിരുന്ന പാദസരങ്ങളും കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി. സിസിടിവി തുണി കൊണ്ട് മറച്ചാണ് കള്ളൻ മോഷണത്തിന് തുനിഞ്ഞത്. അതിനാല്‍, മോഷ്ടാവിന്‍റെ ദൃശ്യം പതിഞ്ഞിട്ടില്ല. വിരലടയാള വിദഗ്ധർ എത്തി തെളിവ് ശേഖരിക്കാൻ തുടങ്ങി. നാദാപുരം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group