Spread the love

തിരുവനന്തപുരം: സ്കൂളുകളിലും അതിനോടു ചേർന്നുള്ള പ്രദേശങ്ങളിലും പാമ്പുകളെ കണ്ടാൽ ഇനി ഭയപ്പെടേണ്ട. പാമ്പിനെ കണ്ടാൽ സംസ്ഥാനത്തെ വനം വകുപ്പിന്റെ സർപ്പ വോളൻ്റിയർമാർ പാഞ്ഞെത്തും.

video
play-sharp-fill

പ്രവേശനോത്സവത്തോടനുബന്ധിച്ചാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉരഗ പരിശോധന ആരംഭിച്ചത്. കഴിഞ്ഞ ആഴച്ച ആരംഭിച്ച പരിശോധന ഈ ആഴ്ചയിലും തുടരും. സ്കൂൾ അധികൃതരും പിടിഎ ഭാരവാഹികളും വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും വോളണ്ടിയർമാർ സ്ഥലത്ത് എത്തുക.

സ്കൂളുകളും അതിനോട് ചേർന്നുള്ള പ്രദേശങ്ങളും വിഷപ്പാമ്പുകളുടെ ആശങ്കയിൽ നിന്ന് രക്ഷപ്പെടുത്തുകയും കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കായി വനം വകുപ്പ് നൽകുന്ന സുപ്രധാനമായ സേവനമാണിതെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ ജില്ലകളിലെ സാമൂഹിക വനവൽക്കരണ വിഭാഗത്തിൽ ഉൾപ്പെടുന്ന അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് പരിശോധനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ പ്രത്യേക നിർദേശം നൽകി.