Spread the love

തെന്മല പുനർജ്ജനി അഭയകേന്ദ്രവുമായി ബന്ധപ്പെട്ട ക്രൂരപീഡന ആരോപണത്തെ തുടർന്ന് അവിടെ താമസിച്ചിരുന്ന വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റി. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഇടവേളകളിൽ പരിശോധന ശക്തമാക്കുകയും ഇത്തരം സ്ഥാപനങ്ങൾ നിയമാനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

video
play-sharp-fill

സ്ഥാപനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. അന്തേവാസികളിൽ നിന്ന് വൻതുക പണം ഈടാക്കിയിട്ടും ആവശ്യമായ ചികിത്സയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയില്ലെന്നാണ് പരാതി. വയോജനങ്ങൾ വൃത്തിഹീനവും ദുര്‍ഗന്ധം നിറഞ്ഞതുമായ സാഹചര്യത്തിലാണ് കഴിഞ്ഞിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒമ്പത് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 12 പേർ ഇവിടെ താമസിച്ചിരുന്നു. ഇതിൽ ഏഴ് പേർ വരെ ഒരേ ചെറിയ മുറിയിൽ കഴിയേണ്ടി വന്നിരുന്നു.

പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കാൻ പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നു പലരും. സ്ഥാപനത്തിന്റെ ഉടമയായിരുന്ന സ്ത്രീ ഏപ്രിൽ 25ന് മരണപ്പെട്ടതിന് പിന്നാലെ ഭർത്താവ് ബ്രഹ്മദാസ് മേൽനോട്ടം ഏറ്റെടുത്തിരുന്നു. ഇതിനിടെയാണ് സ്ഥാപനത്തിലെ പ്രവർത്തനങ്ങളിൽ വീഴ്ചകളുണ്ടെന്ന പരാതികൾ ശക്തമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് ഇവിടെ മരിച്ച അന്തേവാസികളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ, ഉടമയുടെ മകൾ ഈ സ്ഥാപനത്തിൽ ആത്മഹത്യ ചെയ്ത സംഭവവും അടുത്തകാലത്താണ് ഉണ്ടായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കെയാണ് അന്വേഷണം പുരോഗമിക്കുന്നത്.