
ഡൽഹി: ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പർ വീണ്ടും ചോർന്നെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകള്‍ പൂർണ്ണമായും തള്ളി അധികൃതർ രംഗത്ത്.
സമൂഹമാധ്യമങ്ങള്‍ വഴി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാജവാർത്തകള്‍ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ വീണ്ടും ചോർന്നുവെന്ന രീതിയില്‍ ചില ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വരുന്നത് തീർത്തും അടിസ്ഥാനരഹിതമായ വാർത്തകളാണെന്ന് അധികൃതർ വ്യക്തമാക്കി.
ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത ഇത്തരം ഉള്ളടക്കങ്ങളിലും പോസ്റ്റുകളിലും വിദ്യാർത്ഥികളും രക്ഷിതാക്കളും വിശ്വസിക്കരുതെന്നും, ഇത്തരം വ്യാജ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത് ഭീതി പരത്തരുതെന്നും അധികൃതർ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള അപ്‌ഡേറ്റുകളോ അറിയിപ്പുകളോ അറിയാൻ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ മാത്രം പരിശോധിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
മുൻപ് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാർത്ഥികളിലും ഉദ്യോഗാർത്ഥികളിലും പരമാവധി ആശങ്കയും ആശയക്കുഴപ്പവും ഉണ്ടാക്കാൻ ചില കേന്ദ്രങ്ങള്‍ ബോധപൂർവ്വം ശ്രമിക്കുന്നതായാണ് വിലയിരുത്തല്‍.







