Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലാ: ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയില്‍ പുലിയന്നൂരില്‍ റോഡ് നിർമ്മാണത്തിലെ അപാകതമൂലം കോളേജ് വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തില്‍ പൊതുമരാമത്ത് അധികൃതർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അരുണാപുരത്ത് പൊതുമരാമത്ത് വകുപ്പ് കാര്യാലയത്തിനു മുന്നില്‍ പ്രതിഷേധ ധർണ നടത്തി.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ഉദ്ഘാടനം ചെയ്തു. ഈ നരഹത്യയില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ് കുറ്റക്കാർ. ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ. സന്തോഷ് മണർകാട്ട് അദ്ധ്യക്ഷത വഹിച്ചു. സാംജി വാഴേപറമ്ബില്‍, ബിപിൻ തോമസ്, വിദ്യാധരൻ സി.ടി, ജോബി മാത്യു, അമല്‍ ജോസഫ്, അമല്‍ കെ. ഷിബു എന്നിവർ പ്രസംഗിച്ചു.