Spread the love

തിരുവനന്തപുരം:നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്‌റ്റംസ്‌ റെയ്‌ഡ്‌.

video
play-sharp-fill

വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷൻ നുംകുറിന്റെ ഭാഗമായാണ് റെയ്‌ഡ്.

ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീടുകളിൽ കസ്‌റ്റംസ് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൃഥ്വിരാജിന്റെ തേവരയിലെയും ദുൽഖറിൻ്റെ പനമ്പള്ളിയിലെ വീട്ടിലുമാണ് റെയ്‌ഡ്. പൃഥ്വിരാജിന്റെ്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്‌റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ മടങ്ങി.

കേരളത്തിലെ 5 ജില്ലകളിലെ 30 ഇടങ്ങളിൽ പരിശോധന നടക്കുന്നതായാണ് വിവരം. വ്യവസായികളുടെ വീടുകളിലും റെയ്‌ഡ്‌ നടക്കുന്നുണ്ട്.