Spread the love

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഈ മാസം പത്തിനുള്ളിലെന്ന് സൂചന .നാളെ വൈകുന്നേരത്തോടെ നിരീക്ഷകർ നടപടികള്‍ പൂർത്തിയാക്കും മറ്റന്നാള്‍ രാഹുല്‍ഗാന്ധിക്കും, ഖർഗെക്കും റിപ്പോർട്ട് നല്‍കും തുടർചർച്ചകള്‍ക്കായി ദീപ ദാസ്മുൻഷിയും ദില്ലിയിലെത്തും എം എല്‍എമാരുടെ ഭൂരിപക്ഷം ഹൈക്കമാൻഡ് നേതൃത്വത്തിന് മുന്നില്‍ അവകാശപ്പെട്ട് കെസി വേണുഗോപാല്‍ രംഗത്ത് വന്നിട്ടുണ്ട്.

video
play-sharp-fill

രമേശ് ചെന്നിത്തലയുടെ വാദങ്ങള്‍ നിരീക്ഷകർക്ക് മുൻപില്‍ അവതരിപ്പിക്കാൻ ഹൈക്കമാന്‍റ് നിർദ്ദേശിച്ചേക്കും കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ തലസ്ഥാനത്തേക്ക് വന്നു തുടങ്ങി.

മുഖ്യമന്ത്രി കാര്യത്തില്‍ കടുംപിടുത്തങ്ങള്‍ ഉണ്ടാവരുതെന്ന് പാണക്കാട് മുനവ്വറലി തങ്ങള്‍ പറഞ്ഞു. അവസാനം വരെ രമ്യമായി തന്നെ മുന്നോട്ടുപോകണം കോണ്‍ഗ്രസ് നേതൃത്വം തീരുമാനമെടുക്കുമ്പോള്‍ എല്ലാവരും ഒരുമിച്ച്‌ നില്‍ക്കും ലീഗിനോട് അഭിപ്രായം ചോദിക്കുമ്പോള്‍ പറയും മന്ത്രിസഭയില്‍ ലീഗിന് അർഹിക്കുന്ന പ്രാധാന്യം തന്നെ ലഭിക്കും ലീഗിന് എത്ര വകുപ്പുകള്‍ ലഭിക്കുമെന്ന് നോക്കിയ ശേഷമാണ് വനിതാ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ പെരുമ്പാവൂർ നഗരത്തില്‍ കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരെ അനുകൂലിച്ച്‌ വിവിധ ഇടങ്ങളില്‍ ഫ്ലക്സ് ബോർഡുകള്‍ ഉയര്‍ന്നു . പോർക്കളത്തിലെ പടനായകന് അഭിവാദ്യങ്ങള്‍. യുഡിഎഫ് ജയിച്ചു കെ സി നയിക്കും എന്ന തലക്കെട്ടോടെയാണ് കെ സി വേണുഗോപാല്‍ അനുകൂല ഫ്ലക്സ് ബോർഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കേരളത്തെ നയിക്കാൻ രമേശ് ചെന്നിത്തല എന്ന തലക്കെട്ടുമായി ആർ.സി ബ്രിഗേഡിന്റെ പേരിലാണ് ഫ്ലക്സുകള്‍ സ്ഥാപിച്ചിട്ടുള്ളത്. .