
കോട്ടയം: കായംകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ പുതിയ നടപ്പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം.
എറണാകുളത്തിനും കായംകുളത്തിനുമിടയില്‍ കോട്ടയം വഴി സര്‍വീസ് നടത്തേണ്ട മൂന്ന് പ്രധാന ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന മംഗളൂരു-തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് (16348), രാമേശ്വരത്തു .നിന്ന് പുറപ്പെടുന്ന രാമേശ്വരം-തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344), തിരുവനന്തപുരം നോര്‍ത്ത് രാജ്യറാണി എക്സ്പ്രസ് (16350) എന്നിവയാണ് ആലപ്പുഴ വഴി തിരിച്ചുവിടുക.
ഈ ട്രെയിനുകള്‍ക്ക് കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. മംഗളൂരു തിരുവനന്തപുരം എക്സ്പ്രസിന് പിറവം റോഡിലെ സ്റ്റോപ്പും ഒഴിവാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകരം മൂന്ന് ട്രെയിനുകള്‍ക്കും എറണാകുളം ജങ്ഷന്‍ (സൗത്ത്), ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിച്ചു.







