play-sharp-fill
പ്രസംഗിച്ച് നേടി പ്രധാനമന്ത്രി പദം; കുട്ടികളുടെ പ്രധാനമന്ത്രി നാളെ കുറിച്ചിയിലെത്തും; ഇല്ലിക്കല്‍ ഗ്രാമത്തിന്റെ അഭിമാനമായി നിഷാന്‍

പ്രസംഗിച്ച് നേടി പ്രധാനമന്ത്രി പദം; കുട്ടികളുടെ പ്രധാനമന്ത്രി നാളെ കുറിച്ചിയിലെത്തും; ഇല്ലിക്കല്‍ ഗ്രാമത്തിന്റെ അഭിമാനമായി നിഷാന്‍

സ്വന്തം ലേഖകന്‍

കോട്ടയം: ജില്ലാ ശിശുക്ഷേമ സമിതിയും കുറിച്ചി ഗ്രാമപ്പഞ്ചായത്തും ചേര്‍ന്ന് നാളെ നടത്തുന്ന ശിശുദിനറാലി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് കുട്ടികളുടെ പ്രധാനമന്ത്രിയായി (ചാച്ചാ നെഹ്റു) തിരഞ്ഞെടുക്കപ്പെട്ട നിഷാന്‍ ഷെറഫ് എത്തും. ഗ്രാമവികസന വകുപ്പിലെ അസി. ഡവലപ്‌മെന്റ് കമ്മിഷണര്‍ ഷെറഫ് പി.ഹംസയുടെയും കിളിരൂര്‍ ഗവ. യുപി സ്‌കൂള്‍ അധ്യാപിക ഷെറിന്‍ ഫുലയുടെയും മകനായ നിഷാന്‍ എംഡി സെമിനാരി എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

കഴിഞ്ഞ 8നു ചങ്ങനാശേരി മോഡല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതോടെയാണു നിഷാന്‍ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരന്‍ നിധിന്‍ 2018ല്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇപ്പോള്‍ എംഡി സെമിനാരി ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇല്ലിക്കല്‍ സ്വദേശിയായ ഷെറഫിന്റെ കുടുംബം ചാലുകുന്നിനു സമീപമാണ് ഇപ്പോള്‍ താമസം.