Spread the love

ഡല്‍ഹി: രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടുകളിലായി ആയിരക്കണക്കിന് കോടി രൂപ അവകാശികളില്ലാതെ കിടക്കുന്നതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

video
play-sharp-fill

ഒരു മാധ്യമം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, 30.91 ലക്ഷം നിഷ്‌ക്രിയ ഇപിഎഫ് അക്കൗണ്ടുകളിലായി 9,330 കോടിയിലധികം രൂപയാണ് ഇപ്പോഴും ക്ലെയിം ചെയ്യപ്പെടാതെ തുടരുന്നത്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്‌ഒ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നിഷ്‌ക്രിയ അക്കൗണ്ടുകളുടെ എണ്ണത്തിലും അവയിലെ തുകയിലും നേരിയ കുറവുണ്ട്.

2025 മാർച്ച്‌ 31-ന് 31.83 ലക്ഷം ആയിരുന്ന നിഷ്‌ക്രിയ അക്കൗണ്ടുകള്‍ 2026 മാർച്ചോടെ ഏകദേശം 92,000 എണ്ണം കുറഞ്ഞ് 30.91 ലക്ഷമായി. ഇതേ കാലയളവില്‍ ക്ലെയിം ചെയ്യപ്പെടാതെ കിടന്ന തുക 10,181 കോടി രൂപയില്‍ നിന്ന് 851 കോടി രൂപ കുറഞ്ഞ് 9,330 കോടി രൂപയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ അഞ്ച് വർഷത്തെ വിവരങ്ങളാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നതെങ്കിലും, 2025-ലെയും 2026-ലെയും കണക്കുകള്‍ മാത്രമാണ് ഇപിഎഫ്‌ഒ കൈമാറിയത്. ഇൻഓപ്പറേറ്റീവ് അക്കൗണ്ട് സെല്‍ അടുത്തിടെയാണ് രൂപീകരിച്ചതിനാല്‍ പഴയ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് അധികൃതരുടെ വിശദീകരണം.