Spread the love

പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ പ്രശോഭ് സി വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. മണ്ണാര്‍ക്കാട് എസ്‌സി/എസ്ടി കോടതിയാണ് ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

video
play-sharp-fill

താന്‍ നിരപരാധിയാണെന്നും തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജക്കേസാണെന്നും പ്രശോഭ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ദളിത് യുവതിയുടെ പരാതിയെ തുടര്‍ന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് പ്രശോഭിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പീഡനം ഉള്‍പ്പെടെ എസ്‌സി/എസ്ടി അതിക്രമ നിരോധന നിയമപ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് നടപടി. നിലവില്‍ പ്രതി ഒളിവിലാണെന്നാണ് പൊലീസ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരിയായ യുവതി അടുത്തിടെ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തി വിശദമായ മൊഴി നല്‍കിയിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന പ്രശോഭില്‍ നിന്ന് നേരിട്ട അതിക്രമങ്ങള്‍ ഒരു ടെലിവിഷന്‍ ചാനലിലൂടെയും യുവതി വെളിപ്പെടുത്തിയിരുന്നു.

പാലക്കാട് നഗരസഭയിലെ 24-ാം വാര്‍ഡ് കൗണ്‍സിലറായിരുന്ന പ്രശോഭിനെതിരെ ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പലതവണ പീഡിപ്പിച്ചെന്നാണ് യുവതി ആരോപിച്ചത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായതായും തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിനായി മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചതായും യുവതി വ്യക്തമാക്കി.

പട്ടാമ്പിയില്‍ ജോലി അഭിമുഖത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പീഡിപ്പിച്ചതായും, പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വീണ്ടും അതിക്രമം നടത്തിയതായും പരാതിയില്‍ പറയുന്നു. ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയെന്നും, ആക്രമണ ഭീഷണി കാരണം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തേണ്ടിവന്നതായും യുവതി പറഞ്ഞു.

രാഷ്ട്രീയ ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്.