play-sharp-fill
പാരീസിലെ ഒളിംപിക്‌സ് അവസാന മത്സരം; രാജ്യാന്തര ഹോക്കിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പിആര്‍ ശ്രീജേഷ് ; വിരമിക്കല്‍ പ്രഖ്യാപിച്ചത് സാമൂഹിക മാധ്യമങ്ങളിലൂടെ

പാരീസിലെ ഒളിംപിക്‌സ് അവസാന മത്സരം; രാജ്യാന്തര ഹോക്കിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പിആര്‍ ശ്രീജേഷ് ; വിരമിക്കല്‍ പ്രഖ്യാപിച്ചത് സാമൂഹിക മാധ്യമങ്ങളിലൂടെ

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: പാരീസിലെ ഒളിംപിക്‌സ് മത്സരത്തോടെ രാജ്യാന്തര ഹോക്കിയില്‍ നിന്ന് വിരമിക്കുമെന്ന് മുതിര്‍ന്ന താരവും മുന്‍ ഇന്ത്യന്‍ ക്യാപറ്റനുമായ പിആര്‍ ശ്രീജേഷ്. തന്റെ അവസാന രാജ്യാന്തര മത്സരമായിരിക്കും പാരീസ് ഒളിംപിക്‌സിലേതെന്ന് ശ്രീജേഷ് പറഞ്ഞു. 2006ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ശ്രീജേഷ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

36കാരനായ മലയാളി താരത്തിന്‍റെ നാലാമത് ഒളിംപിക്‌സാണ് പാരീസിലേത്. 2020ല്‍ ടോക്കിയോയില്‍ നടന്ന ഒളിംപിക്‌സില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു. 2016ലെ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് ശ്രീജേഷ് ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യാന്തര ഹോക്കിയിലെ തന്റെ അവസാനമത്സരമായിരിക്കും പാരീസിലേതെന്ന് ശ്രീജേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നന്ദികൊണ്ട് തന്റെ ഹൃദയം വല്ലാതെ വീര്‍പ്പുമുട്ടുന്നു. ഒളിമ്പിക്‌സില്‍ രാജ്യത്തെ നയിക്കാനായത് അതുല്യമായ നേട്ടമാണ്. അത് വാക്കുകള്‍ക്ക് അതീതമാണ്. ഹോക്കിയില്‍ ലോകത്തെ മികച്ച ഗോള്‍കീപ്പറാവാന്‍ കഴിഞ്ഞതും വലിയ നേട്ടമാണെന്നും ശ്രീജേഷ് പറഞ്ഞു.

രാജ്യത്തിനായി 328 മത്സരങ്ങളാണ് ശ്രിജേഷ് കളിച്ചത്. രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടി. നാല് ഒളിംപിക്‌സില്‍ ഗോള്‍ കീപ്പറാകുന്ന ആദ്യ ഇന്ത്യന്‍ താരവും ശ്രീജേഷ് ആണ്. രാജ്യത്തെ കായികതാരത്തിന് ലഭിക്കുന്ന ഉന്നത ബഹുമതിയായ ഖേല്‍ രത്‌ന പുരസ്‌കാരവും ശ്രീജേഷിന് ലഭിച്ചിട്ടുണ്ട്.