
മലപ്പുറം: പൊന്നാനിയിൽ ഭാര്യ ഫാത്തിമയെ ഭർത്താവ് മുഹമ്മദ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫാത്തിമയെ കൊലപ്പെടുത്തിയ ശേഷം നാലുമാസം പ്രായമുള്ള കുഞ്ഞുമായി മുഹമ്മദ് മൃതദേഹത്തിനരികിൽ മുക്കാൽ മണിക്കൂറോളം ഇരുന്നെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് ഫ്ലാറ്റിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ കുറുക്കന്മാർ മൃതദേഹത്തിന് സമീപമെത്തിയതോടെ മണലിൽ കൈകൊണ്ട് കുഴിയെടുത്ത് മൃതദേഹം മൂടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സ്വന്തം ഫ്ലാറ്റിൽ നിന്ന് ഫാത്തിമയെ വിളിച്ചിറക്കിയ മുഹമ്മദ് ഏറെ നേരം ബൈക്കിൽ സഞ്ചരിച്ച ശേഷമാണ് ബീച്ച് പരിസരത്ത് എത്തിയത്. ഇരുവരും ഏറെ നേരം സംസാരിച്ച ശേഷമാണ് ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഫാത്തിമയ്ക്ക് മറ്റ് ബന്ധങ്ങൾ ഉണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെന്ന വിവരവും പുറത്തുവരുന്നുണ്ട്. കേസിൽ മുഹമ്മദ് പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







