കോട്ടയം ജില്ലയിലെ പോസ്റ്റര്‍ വിവാദം: ഉമ്മന്‍ചാണ്ടിയെ മറയാക്കി ചിലര്‍ കളിക്കുകയാണെന്നും ചിത്രം വയ്ക്കാന്‍ ആരുടെയും ശുപാര്‍ശ വേണ്ടെന്നും കെ സി ജോസഫ്
കോട്ടയം :ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്ററിൽ പേരും ചിത്രവും നല്‍കാത്തത് ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടാണെന്ന് കെ.സി ജോസഫ്.ഉമ്മന്‍ചാണ്ടിയെ മറയാക്കി ചിലര്‍ കളിക്കുകയാണ്. ചിത്രം വയ്ക്കാന്‍ ആരുടെയും ശുപാര്‍ശ വേണ്ട.കോരുത്തോട് നടന്ന പരിപാടിയുടെ പോസ്റ്ററില്‍ നിന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്.
പേര് പ്രസിദ്ധീകരിക്കരുതെന്നും പടം വച്ച് പോസ്റ്റര്‍ അടിക്കരുതെന്നും പരിപാടിയില്‍ വരാന്‍ സാധിക്കില്ലെന്നും പറഞ്ഞത് ഉമ്മന്‍ചാണ്ടി തന്നെയാണ്. ലഭ്യമായ നേതാക്കളെ വിളിക്കാനാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ ഡിസിസിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഡിസിസിക്ക് ഇക്കാര്യത്തില്‍ പങ്കില്ല. ചിലരുടെ ദുഷ്ടലാക്കോടെയുള്ള നീക്കങ്ങളില്‍ മാധ്യമങ്ങള്‍ കുടുങ്ങിപ്പോകരുതെന്നും കെ സി ജോസഫ് പ്രതികരിച്ചു.
ഉമ്മന്‍ചാണ്ടിയുടെ ചിത്രം പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത ഉമ്മന്‍ചാണ്ടി അനുകൂലിയായ യൂത്ത്‌കോണ്‍ഗ്രസ് നേതാവിന് ഇന്നലെ മര്‍ദനമേറ്റിരുന്നു. ജില്ലാ സെക്രട്ടറി മനു കുമാറിനാണ് മര്‍ദനമേറ്റത്. . ഡിസിസി ഓഫിസ് സെക്രട്ടറിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group