
സ്വന്തം ലേഖിക
പുത്തൂര്‍: ഒപ്പം താമസിച്ച സ്ത്രീയെ കാണാനില്ലെന്നു പരാതി നല്‍കിയിട്ടും അന്വേഷിച്ചില്ലെന്ന് ആരോപിച്ച് പുത്തൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം.
കോട്ടാത്തല കൊഴുവന്‍ പാറയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം നന്ദിയോട് തെങ്ങുംകോണത്ത് മേക്കുംകരവീട്ടില്‍ ഷൈജു(47)വാണ് ആത്മഹത്യക്കു ശ്രമിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. കണ്ടുനിന്നവര്‍ ഓടിയെത്തി പിടിച്ചുമാറ്റിയതിനാല്‍ തീ കൊളുത്താനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി കിട്ടിയപ്പോള്‍ത്തന്നെ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ഇവര്‍ വിവാഹം കഴിച്ചിട്ടില്ല. പരാതിയുമായി എത്തിയപ്പോള്‍ത്തന്നെ യുവതിയെ ഫോണില്‍ വിളിച്ചു. തിരുവനന്തപുരത്തുണ്ടെന്നും ഹോം നഴ്സായി ജോലിനോക്കുകയാണെന്നും അറിയിച്ചു. ഷൈജുവിനെക്കൊണ്ടും ഇവരോട് സംസാരിപ്പിച്ചിരുന്നു. ബുധനാഴ്ച ഇവരെ തിരുവനന്തപുരത്തുനിന്ന് കൂട്ടിക്കൊണ്ടുവന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.







