Spread the love

കോട്ടയം: തീരദേശ ഖനനം സ്വകാര്യവല്‍ക്കരിക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി കേരള നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഷോണ്‍ ജോർജ്.

video
play-sharp-fill

എന്നാല്‍ തെലങ്കാന ആസ്ഥാനമായ കമ്പനിയുമായി ധാരണ ഉണ്ടാക്കി. KMML -മായി ധാരണ ഉണ്ടെന്ന് ഈ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷോണ്‍ ജോർജ് പറഞ്ഞു.

 

തോറിയം പോലെ ഒരു വസ്തു സ്വകാര്യ കമ്പനിക്ക് നല്‍കുന്നു. ഇത് രാജ്യസുരക്ഷക്ക് തന്നെ ഭീഷണി ആകുമെന്ന് ഷോണ്‍ പറയുന്നു. മാസപ്പടി കൊള്ള വീണ്ടും തുടരാൻ ആണോ എന്ന് സംശയമുണ്ടെന്ന് ഷോണ്‍ ആരോപിച്ചു. ബഡ്ജറ്റില്‍ ഇതുപോലെ ഒരു കാര്യം ഉണ്ടെന്ന് മുഖ്യമന്ത്രി അറിഞ്ഞില്ലേ. ബഡ്ജറ്റില്‍ സ്വകാര്യവത്കരണം എന്ന് പറഞ്ഞത് പോലും ഇതിൻ്റെ ഭാഗമായിട്ടാണോയെന്ന് ഷോണ്‍ ജോർജ് ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group