‘മാലിന്യമുക്തം നവകേരളം’; കോട്ടയം ജില്ലയിൽ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി; ശുചീകരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി വി.എന്‍. വാസവന്‍

‘മാലിന്യമുക്തം നവകേരളം’; കോട്ടയം ജില്ലയിൽ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി; ശുചീകരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി വി.എന്‍. വാസവന്‍

സ്വന്തം ലേഖകൻ

ഗാന്ധിനഗര്‍: നാടിനെ മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍റെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ജില്ലയില്‍ തുടക്കമായി. മാലിന്യമുക്തം നവകേരളം പ്രതിജ്ഞയെടുത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ജില്ലയില്‍ തുടക്കമായി.

മെഡിക്കല്‍ കോളജ് അങ്കണത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ ശുചീകരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലം നവംബര്‍ ഒന്നിന് സമ്ബൂര്‍ണ മാലിന്യമുക്ത മണ്ഡലമാക്കി മാറ്റുന്നതിനുള്ള വൃത്തി പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു, ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്, പഞ്ചായത്തു പ്രസിഡന്‍റുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ശങ്കര്‍, കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ബിനു ജോണ്‍, എംജി സര്‍വകലാശാല എന്‍എസ്‌എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍, ഏറ്റുമാനൂര്‍ മണ്ഡലം മാലിന്യമുക്ത കാമ്ബയിന്‍ കണ്‍വീനര്‍ എ.കെ. ആലിച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.